അമ്മ ജനറല്‍ ബോഡി യോഗം: ജഗദീഷും സലിംകുമാറും വിട്ടുനിന്നു

കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍നിന്നു ജഗദീഷും സലിംകുമാറും വിട്ടുനിന്നു. അതേസമയം, തിരഞ്ഞെടുപ്പില്‍ ജയിച്ച താരങ്ങളായ മുകേഷും ഗണേഷ്‌കുമാറും യോഗത്തില്‍ പങ്കെടുത്തു.
താരമല്‍സരം നടന്ന പത്തനാപുരത്ത് അമ്മ വൈസ്പ്രസിഡന്റുകൂടിയായ മോഹന്‍ലാല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ ബി ഗണേഷ്‌കുമാറിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയതിനെ തുടര്‍ന്നാണ് സംഘടനയില്‍ അഭിപ്രായഭിന്നത ഉടലെടുത്തത്. ഗണേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ മോഹന്‍ലാല്‍ എത്തിയതില്‍ പ്രതിഷേധിച്ച് സംഘടനയില്‍നിന്നു രാജിവച്ചതായി സലിംകുമാര്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, സലിംകുമാറിന്റെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നാണ് അമ്മ ഭാരവാഹികള്‍ പറയുന്നത്. ഗണേഷിനുവേണ്ടി വോട്ടഭ്യര്‍ഥിക്കാനെത്തിയ തന്റെ ഉറ്റ സുഹൃത്തുകൂടിയായ മോഹന്‍ലാലിന്റെ നടപടി വേദനിപ്പിച്ചുവെന്നു ജഗദീഷും പ്രതികരിച്ചിരുന്നു.
Next Story

RELATED STORIES

Share it