wayanad local

അമ്മാനിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; കര്‍ഷകന്റെ വീട് തകര്‍ത്തു

പനമരം: അമ്മാനിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. കര്‍ഷകന്റെ വീട് ഭാഗികമായി തകര്‍ത്തു. ഗ്രാമപ്പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ താമസിക്കുന്ന താമരക്കൊല്ലിയില്‍ ബേബി എന്ന കര്‍ഷകന്റെ വീടാണ് കാട്ടാന തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
വീടിന്റെ ഭിത്തിയും ഓടുകളും പൂര്‍ണമായി തകര്‍ത്തു. ഒരു ഇടവേളയ്ക്കു ശേഷമാണ് പ്രദേശത്ത് വീണ്ടും കാട്ടാനശല്യം തുടങ്ങിയത്. അമ്മാനി പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളും വനത്തോട് ചേര്‍ന്നാണ്.
കൃഷിയിടങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമായിട്ടുണ്ട്. ഇതു തടയാന്‍ നടപടി സ്വീകരിക്കുമെന്നു പല തവണ അധികൃതര്‍ ആണയിട്ടെങ്കിലും നടപടിയായില്ല. വന്യമൃഗങ്ങള്‍ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തില്‍ ഫോറസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it