thrissur local

അമ്മാടം സ്വര്‍ണക്കവര്‍ച്ചപ്രതികളെ കണ്ടെത്താനാവാതെ അന്വേഷണസംഘം

തൃശൂര്‍: അമ്മാടം സ്വര്‍ണകവര്‍ച്ച പ്രതികളെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. അമ്മാടത്തെ സ്വര്‍ണാഭരണ നിര്‍മ്മാണ ശാലയില്‍ നിന്ന് കളര്‍ എടുക്കുന്നതിനായി കൊടുത്തയച്ച 1 കിലോ 200 ഗ്രാം സ്വര്‍ണമാണ് സംഘം കവര്‍ന്നത്. അമ്മാടം സ്വദേശി കണ്ണത്തു സാബുവിന്റെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.
സ്വര്‍ണാഭരണ നിര്‍മ്മാണശാലയിലെ തൊഴിലാളികളായ ബംഗാള്‍ സ്വദേശികളായ അമീര്‍, അഫ്‌സല്‍ എന്നിവരുടെ കൈയില്‍ കളറിങ്ങിനായി സ്വര്‍ണ്ണാഭരണങ്ങള്‍ മെയ് 11 ന് കൊടുത്തയച്ചത്. 12 ന് വെങ്ങിണിശ്ശേരിയിലെ കളറിംങ്ങ് സ്ഥാപനത്തില്‍ നിന്ന് ഇത് തിരികെ വാങ്ങി പ്രതികള്‍ സ്‌കൂട്ടറില്‍ നാടുവിടുകയായിരുന്നു. സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാല ഉടമ നല്‍കിയ പരാതിയില്‍ ചേര്‍പ്പ് പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ മെയ് 14 ന് പാലയ്ക്കലില്‍ നിന്ന് പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പാലയ്ക്കല്‍ പാടത്തെ ബണ്ടിന് സമീപത്ത് നിന്നാണ് നാട്ടുകാര്‍ സ്‌കൂട്ടര്‍ കണ്ടെത്തിയത്. റെയില്‍വേസ്‌റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലും അന്വേഷണം നടത്തിയിട്ടും പ്രതികളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചില്ല.
ഇതിനിടെ .പ്രതികളുമായി പോയ ടാക്‌സി െ്രെഡവര്‍ ഈസ്റ്റ് പോലിസില്‍ എത്തി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കോയമ്പത്തൂര്‍ വഴി ഹൈദരാബാദിലേക്ക് ട്രെയിനില്‍ രക്ഷപ്പെട്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് അന്വേഷണ സംഘം പ്രതികളെ പിന്‍തുടര്‍ന്ന് ഹൈദരാബാദില്‍ എത്തിയെങ്കിലും പിടികൂടാനായില്ല. പ്രതികളുടെ മൊബൈല്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രികരിച്ചാണ് അന്വേഷണം നടക്കുന്നത്. മുപ്പത്തിനാല് ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ അതിവിദഗ്ദമായി ബംഗാള്‍ സംഘം കടത്തികൊണ്ടുപോയി. 22 ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്തനാകാതെ അലയുകയാണ് അന്വേഷണ സംഘം.









Next Story

RELATED STORIES

Share it