Flash News

അമ്മയ്‌ക്കെതിരേ വിമര്‍ശനവുമായി സിനിമയിലെ വനിതാ കൂട്ടായ്മ



കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരേ വിമര്‍ശനവുമായി സിനിമാരംഗത്തെ വനിതാ കൂട്ടായ്മ്മ വുമണ്‍ കലക്റ്റീവ് രംഗത്ത്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന താരസംഘടനയുടെ ജനറല്‍ബോഡി യോഗത്തില്‍ നടിയുടെ വിഷയം ചര്‍ച്ചചെയ്യാത്തതിനെതിരെയാണ് വുമണ്‍ കലക്റ്റീവ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.  അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടിയുടെ വിഷയം വുമണ്‍ ഇന്‍ സിനിമാ കലക്റ്റീവ് അംഗങ്ങളായ രമ്യ നമ്പീശനും റിമ കല്ലിങ്കലും ഉന്നയിച്ചിരുന്നു. മറ്റുള്ള വനിത അംഗങ്ങള്‍ ഇവര്‍ക്കു പിന്തുണ നല്‍കുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടി അമ്മയിലെ അംഗമാണ്. ആരും നിര്‍ദേശിക്കാതെതന്നെ വിഷയം ചര്‍ച്ചചെയ്യേണ്ടതുണ്ടെന്നും വുമണ്‍ കലക്റ്റീവ് ചൂണ്ടിക്കാണിക്കുന്നു. നടിയെ വീണ്ടും വാര്‍ത്തകളിലേക്കു വലിച്ചിഴയ്ക്കുന്നതിനെതിരേ അടിയന്തര നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന വനിതാ കമ്മീഷന് പരാതിനല്‍കി.
Next Story

RELATED STORIES

Share it