Flash News

'അമ്മ'യ്ക്ക് ജനങ്ങളുടെ പിന്തുണ വേണ്ടെന്ന് ഗണേഷ് കുമാര്‍

കൊച്ചി: പൊതുജനങ്ങളുടെ പിന്തുണ നേടി പ്രവര്‍ത്തിക്കാന്‍ 'അമ്മ' ഒരു രാഷ്ട്രീയപ്പാര്‍ട്ടിയല്ലെന്നും രാജിവച്ച നടിമാര്‍ കുഴപ്പക്കാരാണെന്നും ഗണേഷ് കുമാര്‍ എംഎല്‍എ. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു ചാനല്‍ പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും നേരെ ശക്തമായ വിമര്‍ശനങ്ങളാണ് ഗണേഷ് കുമാര്‍ ഉന്നയിക്കുന്നത്. ജനങ്ങളുടെ  പിന്തുണ തേടി പ്രവര്‍ത്തിക്കാന്‍ അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല. സിനിമാ പ്രവര്‍ത്തകരുടെ ക്ഷേമത്തിനാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. സംഘടനയ്‌ക്കെതിരേ ഉയരുന്ന വാര്‍ത്തകള്‍ കണ്ട് ഭയപ്പെടേണ്ട കാര്യമില്ല. രാജിവച്ച നാലു പേര്‍ അമ്മയോടു ശത്രുത പുലര്‍ത്തുന്നവരാണ്. ഇവര്‍ സംഘടനയ്ക്കുള്ളില്‍ സ്ഥിരമായി കുഴപ്പങ്ങളുണ്ടാക്കുന്നവരുമാണ്. രാഷ്ട്രീയക്കാര്‍ അമ്മയ്‌ക്കെതിരേ വിമര്‍ശനം നടത്തുന്നത് കൈയടി നേടാനാണ്. ഒരു പണിയുമില്ലാത്തവരാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും ഗണേഷ്  പറയുന്നു.
Next Story

RELATED STORIES

Share it