അമ്മയെ വിമര്‍ശിച്ച് വനിതാ കമ്മീഷന്; മോഹന്‍ലാല്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വം കാണിക്കണം
BY sruthi srt28 Jun 2018 5:50 AM GMT
X
sruthi srt28 Jun 2018 5:50 AM GMT
തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ അനീതിക്കെതിരെ രാജിവച്ച നടികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സംസ്ഥാന വനിതാ കമ്മീഷന്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി ശരിയല്ലെന്നും വനിതാകമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് പറഞ്ഞു. നടിക്കെതിരെ അത്യന്തം നീചമായ ആക്രമണമാണുണ്ടായത്. അതിലെ കുറ്റാരോപിതരെ സംരക്ഷിക്കുകയാണ് സംഘടന ചെയ്യുന്നത്.അതിനാലാണ് നാലു നടിമാര്‍ക്ക് സംഘടന വിട്ടുപോകേണ്ടി വന്നത്.
സംഘടനയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനം ഏറ്റതിന് ശേഷമാണ് ദിലീപിനെ തിരിച്ചെടുത്തത്. കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ട്. അതിനുവിരുദ്ധമായ നടപടിയാണ്. മോഹന്‍ലാലിനോടുള്ള മതിപ്പു കുറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് നടി മഞ്ജു വാര്യരാണ്. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിക്കുന്നതില്‍ മഞ്ജുവും മുന്നിട്ടിറങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ മഞ്ജു പ്രതികരിക്കണമെന്നും ജോസഫൈന് പറഞ്ഞു.

Next Story
RELATED STORIES
കാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTറിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT