Flash News

അമ്മയെ കൊന്ന് അറുത്തെടുത്ത തലയുമായി യുവാവ് പോലീസില്‍ കീഴടങ്ങി

അമ്മയെ കൊന്ന് അറുത്തെടുത്ത തലയുമായി യുവാവ് പോലീസില്‍ കീഴടങ്ങി
X
ചെന്നൈ: അമ്മയെ കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. ആനന്ദ്(30)ആണ് അമ്മ റാണിയെ കൊലപ്പെടുത്തിയത്.



സ്ഥലത്തര്‍ക്കവുമായി ബന്ധപ്പെട്ട് റാണിയുമായി ആനന്ദ് വഴക്കിടാറുണ്ടായിരുന്നു. ഞായറാഴ്ച രാവിലെയും ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ആനന്ദ് റാണിയെ കൊലപ്പെടുത്തുകയുമായിരുന്നു.
പിന്നീട് റാണിയുടെ തലയറുത്തെടുത്ത ശേഷം ഇതുമായി കരംബാകുഡി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.
Next Story

RELATED STORIES

Share it