അമ്മയുടെ മരണത്തിനിടെ പരീക്ഷാമാറ്റവും; വേദന ഉള്ളിലൊതുക്കി അഞ്ജലിയും കുടുംബവും

തൃശൂര്‍: ഗള്‍ഫില്‍ അമ്മയുടെ മരണത്തിനിടെ സിബിഎസ്‌സി പരീക്ഷയും മാറ്റിയതോടെ 10ാംതരം പരീക്ഷയെഴുതാനാവുമോയെന്ന ആശങ്കയില്‍ വിദ്യാര്‍ഥിനി. പരീക്ഷ കഴിഞ്ഞ് അമ്മയ്‌ക്കൊപ്പം നാട്ടിലേക്കു മടങ്ങാന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെയാണ് എല്ലാം തകിടംമറിഞ്ഞത്.
തൃശൂര്‍ ആമ്പല്ലൂര്‍ പോട്ടയില്‍ ജയരാജന്റെ ഭാര്യ സുവര്‍ണ(43)യെ കഴിഞ്ഞ 22ന് സൗദി അറേബ്യയിലെ ഹഫൂഫില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണശേഷവും വേദന ഉള്ളിലൊതുക്കി മകള്‍ അഞ്ജലി പരീക്ഷയെഴുതിയിരുന്നു. ഇതിനിടെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്ന് പരീക്ഷ മാറ്റിയത്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 2ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനിരിക്കുകയാണ്. ഇതിനിടെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്ന് പരീക്ഷ മാറ്റിയത്. തിയ്യതി പ്രഖ്യാപിക്കാത്തതിനാല്‍ എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് അഞ്ജലിയും വീട്ടുകാരും. ജയരാജിനൊപ്പം ഗള്‍ഫിലാണ് വര്‍ഷങ്ങളായി സുവര്‍ണ താമസം. ജയരാജന്‍ വൃക്കരോഗത്തിന് ചികില്‍സയിലാണ്. 10ാം ക്ലാസില്‍ പഠിക്കുന്ന മകള്‍ അഞ്ജലി സ്‌കൂളില്‍ പോയശേഷമാണ് സുവര്‍ണ ആത്മഹത്യ ചെയ്തത്. പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ മകള്‍ അമ്മ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അച്ഛനെ വിവരമറിയിച്ചു. ജനല്‍വഴി അകത്തു കടന്നപ്പോഴാണ് കൈഞരമ്പ് മുറിച്ച് മരിച്ചനിലയില്‍ കണ്ടത്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് എഴുതിവച്ച കത്ത് പോലിസ് കണ്ടെടുത്തു.
പരീക്ഷയ്ക്കുശേഷം അമ്മയും മകളും നാട്ടിലേക്കു മടങ്ങാനിരിക്കുകയായിരുന്നു. മകളെ നാട്ടില്‍ പ്ലസ്ടുവിന് ചേര്‍ക്കാനായിരുന്നു ലക്ഷ്യം. മൂത്തമകള്‍ സാന്ദ്ര നാട്ടില്‍ പ്ലസ്ടുവിന് പഠിക്കുകയാണ്. അമ്മയുടെ മരണശേഷവും അധ്യാപകരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇരുവരും പരീക്ഷ എഴുതിയിരുന്നു. ഇതിനിടയിലാണ് സിബിഎസ്‌സി 10ാംതരം പരീക്ഷാപേപ്പര്‍ ചോര്‍ന്ന് അവസാന പരീക്ഷ മാറ്റിയത്. സുവര്‍ണയുടെ മൃതദേഹം കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജയരാജിനെ കമ്പനി ക്യാംപിലേക്കു മാറ്റി. നവോദയ പ്രവര്‍ത്തകരാണ് സഹായങ്ങള്‍ ചെയ്യുന്നത്.
അഞ്ജലി സുഹൃത്തുക്കളുടെ വീടുകളില്‍ മാറിമാറി കഴിയുകയാണ്. നാട്ടിലാണെങ്കില്‍ ജയരാജിന്റെ വീട്ടില്‍ സുവര്‍ണയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ മൃതദേഹവും കാത്തിരിപ്പാണ്. മൃതദേഹത്തിനൊപ്പം അഞ്ജലി നാട്ടിലേക്കു വന്നാല്‍ പരീക്ഷയെഴുതാന്‍ കഴിയില്ല. ഒരുവര്‍ഷം നഷ്ടമാവും. ഗള്‍ഫില്‍ കഴിഞ്ഞാല്‍ അമ്മയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനുമാവില്ല. പരീക്ഷ നാട്ടില്‍ എഴുതാന്‍ അവസരം ഒരുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
Next Story

RELATED STORIES

Share it