Alappuzha local

അമ്മയുടെ പരിശീലനമികവില്‍ കായിക കുടുംബത്തിലെ ശ്രീശാന്തിന് തിളക്കമുള്ള വിജയം

ചേര്‍ത്തല: കായികാധ്യാപികയായ അമ്മയുടെ പരിശീനമികവില്‍ കായിക കുടുംബത്തിലെ എസ് ശ്രീശാന്തിന് തിളക്കമുള്ള വിജയം. സബ്ജൂനിയര്‍ ആ ണ്‍കുട്ടികളുടെ ഷോട്ട്പുട്ട് വിഭാഗത്തിലാണ് ചുനക്കര ഗവ.വിഎച്ച്എസ്എസ്സിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി ശ്രീശാന്ത് വിജയം നേടിയത്. ഇതോടെ കായികകുടുംബത്തില്‍ ജനിച്ച ശ്രീശാന്ത് കുടുംബത്തിലേയും സ്‌കൂളിലേയും താരമായി മാറി.
അമ്മ രേഖാകുമാരിയുടെ കുടുംബം കായികകുടുംബം എന്ന പേരിലാണ് അറിയപ്പെടുന്നത്. കുടുംബത്തിലെ എല്ലാഅംഗങ്ങളും കായികമല്‍സരങ്ങളി ല്‍ പങ്കെടുത്ത് വലിയ വിജയം കരസ്ഥാമാക്കിയവരാണ്. മാസങ്ങളായുള്ള അമ്മയുടെ പരിശീലനമാണ് ശ്രീശാന്തിന് ഈ വിജയം നേടാന്‍ വഴിയൊരുക്കിയത്. കൂടാതെ ശ്രീശാന്തിന്റെ ആദ്യകായികമല്‍സരം കൂടിയാണിത്. ആദ്യമല്‍സരത്തി ല്‍ത്തന്നെ ഒന്നാമനായി വിജയിച്ചതിന്റെ സന്തോഷത്തിലാണ് എല്ലാവരും. അച്ഛന്‍ തെക്കെകരയത്ത് ശ്രീകുമാര്‍ ബിസിനസ് ചെയ്യുകയാണ്.
ചേര്‍ത്തല: ഇരട്ട സഹോദരന്മാരില്‍ കായികമേളയില്‍ കേമനായത് ഡിനു ജേക്കബ്. ചേര്‍ത്തല ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഹൈജെംബില്‍ മല്‍സരിക്കാനെത്തിയത് ചേര്‍ത്തല സൂര്യപ്പള്ളിയിലെ ജേക്കബ് മേഴ്‌സി ദമ്പതികളുടെ ഇരട്ട മക്കള്‍. ഡിനു ഒന്നാമതെത്തിയപ്പോള്‍ സഹോദരന്‍ ഡാനി ജേക്കബ് നാലാം സ്ഥാനത്തായി.
Next Story

RELATED STORIES

Share it