Kollam Local

അമ്മയുടെ കാമുകന്റെയും ബന്ധുക്കളുടെയും പീഢനം; നാലു പെണ്‍കുട്ടികള്‍ ഗാന്ധിഭവനില്‍ അഭയം തേടി



കൊല്ലം: അമ്മയുടെ കാമുകന്റെയും മാതാപിതാക്കളുടെയും പീഢനവും ഉപദ്രവവും സഹികെട്ട്, നാലുപെണ്‍കുട്ടികള്‍ അധ്യാപകരോട് പരാതിപ്പെട്ട് ഗാന്ധിഭവനില്‍ അഭയം തേടി. വഴിവിട്ട ജീവിതവീഥിയില്‍ ദുരിതജീവിതകഥയുടെ നായികയായ അമ്മയും തന്റെ നാലു പെണ്‍മക്കളോടൊപ്പം അവരുടെ ജീവിത സുരക്ഷയ്ക്കായി അധ്യാപകരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഗാന്ധിഭവനിലെത്തിക്കാന്‍ ഒപ്പമുണ്ടായിരുന്നു. പുന്നല സ്വദേശിനിയാണ് നാല് പെണ്‍മക്കളെയും ചുമലില്‍ തലചായ്ച്ചുറങ്ങുന്ന 10മാസം പ്രായമായ മകനുമായാണ് പുന്നല ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരോടൊപ്പം ഗാന്ധിഭവനിലെത്തിയത്. പ്രലോഭനങ്ങളിലും ചതിക്കുഴികളിലുംപ്പെട്ട അനിത നാല് പെണ്‍മക്കളെയും ഗാന്ധിഭവനിലെത്തിക്കാന്‍ തീരുമാനിച്ചത് മൂത്തമകള്‍ ശ്രീനിധിയുടെ കടുത്ത നിര്‍ബന്ധത്തെ തുടര്‍ന്നാണ്. കുട്ടികള്‍ പഠിക്കുന്ന പുന്നല ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരോട് തങ്ങള്‍ വീട്ടില്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ പറയുകയും തങ്ങളെ വീട്ടിലെ നിലവിലുള്ള ചുറ്റുപാടുകളില്‍ നിന്ന്  രക്ഷിക്കണെമെന്നും ആവശ്യപ്പെട്ടതോടെ സ്‌കൂളിലെ അധ്യാപകര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. യുവതിയുടെ ആദ്യഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആത്മഹത്യ ചെയ്തു. ഇയാളില്‍ ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. പിന്നീട് മേസ്തിരിപ്പണി ചെയ്തു വന്നിരുന്ന ഒരാളുമായി യുവതി കുടുംബജീവിതം ആരംഭിച്ചു. ഇയാളില്‍ തുടര്‍ന്ന് വീണ്ടും  രണ്ട് കുട്ടികളായി. ഇതിനിടയില്‍ ഇയാളില്‍ പിരിഞ്ഞ് വീണ്ടും വയസിനിളയ മറ്റൊരു യുവാവുമായി യുവതി ജീവിതം ആരംഭിച്ചു. അതിലിപ്പോള്‍ പത്തുമാസം പ്രായമായ ഒരു കുട്ടിയുണ്ട്. മദ്യവും മയക്കുമരുന്നും ലഹരി ഉപയോഗവും ഉള്ളവരുമായുള്ള തന്റെ ജീവിതമാണ് ദുരന്തജീവിതത്തിന് കാരണമായതെന്ന് യുവതി പറയുന്നുണ്ട്.
Next Story

RELATED STORIES

Share it