palakkad local

അമ്മയും മക്കളും കുളത്തില്‍ മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലങ്കോട്: കൊടുവായൂര്‍ തേക്കുറിശ്ശി പഞ്ചായത്തിലെ വെമ്പല്ലൂര്‍ തേക്കിന്‍കാട് വീട്ടില്‍ പത്മാവതി (33), മക്കളായ ശ്രീലക്ഷ്മി (7), ശ്രീലേഖ (4) എന്നിവര്‍ വീട്ടിനു സമീപത്തെ കുളത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് രതീഷിനെ(33) ആലത്തൂര്‍ ഡിവൈഎസ്പി പി ശശികുമാര്‍ അറസ്റ്റ് ചെയ്തു. ഭര്‍തൃപീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ മര്‍ദ്ദിച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. മരണപ്പെടുന്നതിന്റെ നാലുദിവസം മുമ്പ് ഭര്‍ത്താവ് മര്‍ദിച്ചതായി പത്മാവതി അമ്മയായ ശിലോ മണിയോട് പറഞ്ഞിരുന്നു. ആത്മഹത്യ പ്രേരണ കുറ്റം, ഭര്‍തൃപീഡനം എന്നി കുറ്റംചുത്തിയാണ് രതീഷിനെ അറസ്റ്റ് ചെയ്ത്. ചിറ്റൂര്‍ കോടതി ചാര്‍ജുള്ള ആലത്തൂര്‍ മജിസ്ട്രറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it