Idukki local

അമ്മമാര്‍ തെരുവില്‍ പന്തംകൊളുത്തി പ്രതിഷേധിച്ചു

തൊടുപുഴ: വെല്‍ഫെയര്‍ പാര്‍ട്ടി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അമ്മമാര്‍ ആസിഫക്ക് വേണ്ടി തെരുവില്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു. ആസിഫയുടെ രക്തം നീതി ചോദിക്കുന്നു എന്ന തലക്കെട്ടില്‍ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിനു മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ അമ്മമാരും പെണ്‍കുഞ്ഞുങ്ങളുമടക്കം നിരവധി ആളുകള്‍ പങ്കെടുത്തു.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഡോ. നസിയ ഹസന്‍ പന്തങ്ങള്‍ക്ക് തീ പകര്‍ന്ന് ഉദ്ഘാടനം ചെയ്തു. ദേശം എന്നത് വിവേചനത്തിനും നീതി നിഷേധത്തിനും കാരണമാകുന്ന രാഷ്ട്രീയ ഘടകമാണെന്ന് കാശ്മീരിനെ മുന്‍നിര്‍ത്തി നാം വിളിച്ചു പറയണമെന്നും ആസിഫയ്ക്കുവേണ്ടി തെരുവില്‍ ശബ്ദം മുഴക്കാന്‍ മുഴുവന്‍ ജനങ്ങളും ഇറങ്ങണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്റ് ഡോ. നസിയ ഹസ്സന്‍ പറഞ്ഞു.
പരിപാടിയില്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി സുബൈര്‍ കെ എസ്, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി സുമയ്യ സുല്‍ത്താന, അംബിക സതീഷ്, ലീലാ ദാസ് കരിങ്കുന്നം, ജില്ലാ കമ്മിറ്റിയംഗം സുബൈര്‍ ഹമീദ് സംസാരിച്ചു.
Next Story

RELATED STORIES

Share it