Sports

അമ്പെയ്ത്ത്: ദീപിക കുമാരി ലോകറെക്കോഡിനൊപ്പം

ഷാങ്ഹായ്: അമ്പെയ്ത്തില്‍ മുന്‍ ലോക ഒന്നാംറാങ്കുകാരിയായ ഇന്ത്യന്‍ താരം ദീപിക കുമാരി അപൂര്‍വ്വനേട്ടത്തിനൊപ്പം. വനിതകളുടെ റീകര്‍വ് വിഭാഗത്തില്‍ ലോക റെക്കോഡിനൊപ്പം നില്‍ക്കുന്ന പ്രകടനം നടത്തിയാണ് ദീപിക ഏവരെയും വിസ്മയിപ്പിച്ചത്.
ചൈനയില്‍ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ അവിസ്മരണീയനേട്ടം. മല്‍സരത്തില്‍ 686 പോയിന്റാണ് ദീപികയ്ക്ക് ലഭിച്ചത്. ഇതോടെ ലണ്ടന്‍ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവായ ദ ക്ഷിണ കൊറിയന്‍ താരം കി ബോ ബെയ് സ്ഥാപിച്ച ലോകറെക്കോഡിനൊപ്പം ദീപികയെത്തി.
വെങ്കലമെഡലിനായുള്ള പ്ലേഓഫ് മല്‍സരത്തിന്റെ ആദ്യറൗണ്ടിലാണ് ദീപിക റെക്കോഡ് പ്രകടനം കാഴ്ചവച്ചത്. അവസാന 32ന്റെ റൗണ്ട് ത്രീയിലാണ് ഇന്ത്യന്‍ താരം ഇനി മല്‍സരിക്കുക.
Next Story

RELATED STORIES

Share it