Flash News

അമ്പിളി ഫാത്തിമ മരിച്ചു

അമ്പിളി ഫാത്തിമ മരിച്ചു
X
ambily fathima

കോട്ടയം: ഹൃദയവും ശ്വാസകോശവും മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ അമ്പിളി ഫാത്തിമ (22)മരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി അതീവ ഗുരുതരമായി ആശുപത്രിയില്‍ ചികിത്സയിലായിയിരുന്നു അമ്പിളി. രക്തത്തിലും ആന്തരിക അവയവങ്ങളിലും അണുബാധയായിരുന്നു ഇതിന് കാരണം.

അതീവ ഗുരുതരാവസ്ഥയിലുള്ള അമ്പിളി കാരിത്താസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിലെ അത്യാഹിത വിഭാഗത്തിയിരുന്നു.
രക്തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ അണുബാധയാണ് നില വഷളാവാന്‍ കാരണം. കഴിഞ്ഞ ദിവസം ശക്തമായ പനിയും ശ്വാസതടസ്സവും ഉണ്ടാവുകയായിരുന്നു.

ഒരു മാസം മുമ്പാണ്  ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്ക് ശേഷം അമ്പിളി തിരിച്ചെത്തിയത്. അപ്പോളോ ആശുപത്രിയിലായിരുന്നു ചികില്‍സ. 10 മാസം അമ്പിളി ഇവിടെ ചികില്‍സയിലായിരുന്നു. ശസ്ത്രക്രിയക്കു ശേഷം ഒരു മാസം കഴിഞ്ഞ് അമ്പിളിക്ക് വീണ്ടും അണുബാധ ഉണ്ടായിരുന്നു. തുടര്‍ന്ന് മറ്റൊരു ശസ്ത്രക്രിയയും അമ്പിളിക്ക് നടത്തിയിരുന്നു. പിന്നീട് വീണ്ടും അമ്പിളിക്ക് അണുബാധ ഉണ്ടായിരുന്നു. വിലകൂടിയ മരുന്നുകള്‍കൊണ്ട് അന്ന് അണുബാധ ശമിച്ചിരുന്നു.

കബറടക്കം ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് കാഞ്ഞീരപ്പള്ളി നൈനാര്‍ പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും.

[related]
Next Story

RELATED STORIES

Share it