ernakulam local

അമ്പാടിമല നിവാസികളുടെ സ്വപ്‌ന സാക്ഷാത്കാരം യാഥാര്‍ഥ്യമായി

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്തിലെ അമ്പാടിമല നിവാസികളുടെ സ്വപ്‌ന സാക്ഷാത്കാരമായ തനത് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായി.
അമ്പാടിമല നിവാസികള്‍ക്ക് ദിനംപ്രതി കുടിവെള്ളം ലഭിക്കുനതിനുവേണ്ടി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും, ജില്ലാ-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തും ചേര്‍ന്ന് 75 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
അടിയാക്കല്‍താഴം പാടത്ത് പഞ്ചായത്ത് വക 4 സെന്റ് സ്ഥലത്താണ് ശുദ്ധീകരണ സൗകര്യങ്ങളോട് കൂടിയ കിണര്‍ നിര്‍മിച്ചത്. അവിടേക്ക് ഗതാഗതത്തിനുവേണ്ടി പരിസരവാസികള്‍ സൗജന്യമായി വിട്ടുകൊടുത്ത സ്ഥലത്തുകൂടി റോഡും നിര്‍മിച്ചു.
അതിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിച്ച് കടുംഗമംഗലം പള്ളിയുടെ കിഴക്കേ ഗേറ്റിന് സമീപം തുരുത്തിയില്‍ ഷിബു തോമസിന്റെ ഓര്‍മയ്ക്കായി സൗജന്യമായി വിട്ടുകൊടുത്ത സ്ഥലത്ത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന ഉപരിതല ടാങ്ക് നിര്‍മിച്ച് പ്രഷര്‍ ഫില്‍റ്ററും സ്ഥാപിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി അഡ്വ. അനൂപ് ജേക്കബ് നിര്‍വഹിച്ചു. ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഓമന ശശിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യ അതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ പങ്കെടുത്തു.
പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിന് സ്ഥലം സൗജന്യമായി വിട്ടുനല്‍കിയവരെ ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം ആദരിച്ചു. പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മം കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ജനറല്‍ മാനേജര്‍ എം ഡി വര്‍ഗീസ് നിര്‍വഹിച്ചു.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയസോമന്‍, ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. റീസ് പുത്തന്‍വീട്ടില്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമണി ജനകന്‍, ജൂലിയറ്റ് ടി ബേബി, ബാബു റ്റി ഐ, കെ ടി രത്‌നാഭായി, ശോഭന വിജയന്‍, ഷാജി ടി കെ, ഏലിയാസ് മത്തായി, ജാനകി കൃഷ്ണന്‍, നിമ്മി സജീവ്, പി കെ ഷൈലജ സംസാരിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും പങ്കെടുത്തു.
Next Story

RELATED STORIES

Share it