wayanad local

അമ്പലവയലില്‍ അന്താരാഷ്ട്ര പുഷ്പമേള :'പൂപ്പൊലി 2016 നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുഷ്പമേള 'പൂപ്പൊലി 2016' നാളെ രാവിലെ 11ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി നാല് വരെയാണ് പുഷ്പമേള. എക്‌സിബിഷന്‍ ഉദ്ഘാടനം മന്ത്രി പി കെ ജയലക്ഷ്മി നിര്‍വഹിക്കും.
മന്ത്രി കെ പി മോഹനന്‍ അധ്യക്ഷത വഹിക്കും. സിമ്പോസിയം ഹാളിന്റെ ഉദ്ഘാടനം മന്ത്രി കെ സി ജോസഫ് നിര്‍വഹിക്കും. പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ട്രൈക്കോഗ്രാമ്മ മുട്ട കാര്‍ഡുകളുടെ പ്രകാശനം ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നിര്‍വഹിക്കും. വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ റെഡി ടു യൂസ് ഫോര്‍മുലേഷനുകളുടെ പ്രകാശനം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും.
എം ഐ ഷാനവാസ് എംപി പ്രഭാഷണം നടത്തും. എം വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എ, എം പി വിന്‍സെന്റ് എംഎല്‍എ, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി രാജേന്ദ്രന്‍, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ സുബ്രതോ ബിശ്വാസ്, ഐ.ഐ.എച്ച്.ആര്‍ ഡയറക്ടര്‍ ഡോ. എം ആനന്ദ്‌രാജ്, ഫിനാന്‍സ് (എക്‌സ്‌പെന്‍ഡിച്ചര്‍) ഇ കെ പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാര്‍, ആര്‍.എ.ആര്‍.എസ് അമ്പലവയല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പി രാജേന്ദ്രന്‍ സംസാരിക്കും.
പുഷ്പമേളയുടെ ഭാഗമായി 24 മുതല്‍ 27 വരെ അന്താരാഷ്ട്ര സിമ്പോസിയം, 29 മുതല്‍ ഫെബ്രുവരി മൂന്ന് വരെ ക്ലാസുകള്‍, വൈകീട്ട് ഏഴു മുതല്‍ കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവയുണ്ടാകും. സമാപന സമ്മേളനം ഫെബ്രുവരി നാലിന് വൈകീട്ട് അഞ്ചിന് നടക്കും.
Next Story

RELATED STORIES

Share it