Alappuzha local

അമ്പലപ്പുഴയില്‍ പിടികൂടിയത് റേഷനരിയെന്ന്് തെളിഞ്ഞു

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ കഴിഞ്ഞ ദിവസം ലോറിയില്‍ നിന്ന് പിടികൂടിയത് റേഷനരിയാണെന്ന് തെളിഞ്ഞു. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ പത്മകുമാര്‍, നസീമ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് ഇത് റേഷനരിയാണെന്ന് തെളിഞ്ഞത്. 155 ചാക്ക് പുഴുക്കലരിയും 35 ചാക്ക് ഗോതമ്പുമാണ് പിടികൂടിയത്. വെളളിയാഴ്ച വൈകീട്ട് നീര്‍ക്കുന്നം ഇജാബ മസ്ജിദിനു സമീപം വച്ചാണ് രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘം ലോറി തടഞ്ഞ് സംഘര്‍ഷമുണ്ടാക്കിയത്. ഒരാഴ്ച മുമ്പ് ഹൈവേ പോലിസ് നടത്തിയ പരിശോധനക്കിടെ 115 ചാക്ക് അരി പിടികൂടിയിരുന്നു. ചിലര്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവ പിടികൂടിയത്. ഇത് ചോദ്യം ചെയ്യുന്നതിനാണ് നാലംഗ സംഘം ലോറി തടഞ്ഞത്. ഇതിനിടെ ലോറി ഡ്രൈവര്‍ ഇറങ്ങിയോടി. പിന്നീട് അമ്പലപ്പുഴ പോലിസ് സ്ഥലത്തെത്തി ലോറി സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയില്‍ റേഷനരിയാണെന്ന് ഉറപ്പാക്കി. ലോറിയുടമ മൂവാറ്റുപുഴ എംഎല്‍എ റോഡ് പെഴക്കാപ്പളളി മക്കാര്‍ സെയ്തിന് സ്‌റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കുമെന്ന് എസ്‌ഐ എം പ്രതീഷ് കുമാര്‍ പറഞ്ഞു. ലോറി െ്രെഡവറെ പ്രതിയാക്കി കേസെടുത്തതായും എസ്‌ഐ അറിയിച്ചു. കരുനാഗപ്പളളി സ്റ്റാര്‍ എന്ന സ്ഥാപനത്തില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് കൊണ്ടുപോയ റേഷനരിയാണ് ഇതെന്ന് തെളിഞ്ഞിട്ടുണ്ട്. ചാക്കിന്റെ പുറത്ത് സിവില്‍ സപ്ലൈസിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് അമ്പലപ്പുഴയില്‍ റേഷനരി പിടികൂടുന്നത്.
Next Story

RELATED STORIES

Share it