malappuram local

അമ്പലക്കടവ് പാലത്തിനു സമീപം തടയണ വേണമെന്ന് ആവശ്യം

കാളികാവ്:  അമ്പലക്കടവ് പാലത്തിനുസമീപം തടയണ നിര്‍മിക്കണമെന്ന ആവശ്യം വീണ്ടുമുയര്‍ന്നു. വേനല്‍ കടുക്കുന്നതോടെ ജലക്ഷാമം രൂക്ഷമാവുമെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു തടയണ നിര്‍മിക്കാന്‍ അധികൃതര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. ചോക്കാട്, കാളികാവ് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ കടന്നുപോവുന്നതിനാല്‍ നിരവധി കുടുംബങ്ങള്‍ക്ക് ഗുണകരമാകുന്ന ജല സ്രോതസ്സാണ് പരിയങ്ങാട് പുഴ. പുഴയ്ക്ക് കുറുകെ അമ്പലക്കടവ് പാലത്തിനു താഴെഭാഗത്ത് തടയണ നിര്‍മിച്ച് ജല നിരപ്പ് താഴാതെ നിലനിര്‍ത്താന്‍ തടയണ അനിവാര്യമാണ്. മുമ്പു തടയണ നിര്‍മിക്കുമെന്നു പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതിനായി ഫണ്ട് അനുവദിച്ചിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ തെഴിലുറപ്പ് തൊഴിലാളികള്‍ താല്‍കാലിക തടയണകള്‍ നിര്‍മിച്ചിരുന്നു. ഇത്തരം തടയണകള്‍ ജല നിരപ്പ് താഴാതെ നിലനിര്‍ത്താന്‍ സഹായകമായിരുന്നു. എന്നാല്‍, മൂന്ന് വര്‍ഷം തന്നെയെങ്കിലും താല്‍കാലിക തടയണകള്‍ നിലനില്‍ക്കണമെന്ന നിബന്ധന പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തടയണകള്‍ നിര്‍മിച്ചില്ലെങ്കില്‍ വരും ദിനങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവും.
Next Story

RELATED STORIES

Share it