Alappuzha local

അമോണിയം ചോര്‍ന്നത് പരിഭ്രാന്തി പരത്തി

അരൂര്‍: അരൂരിലെ മല്‍സ്യ സംസ്‌ക്കരണ ശാലയില്‍ അമോണിയം വാതകം ചോര്‍ന്നത് നാട്ടുകാരേയും ജീവനക്കാരേയും പരിഭ്രാന്തിയിലാക്കി. അരൂര്‍-അരൂക്കുറ്റി റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന ചെറുകാട്ട് ഇന്‍ഡസ്ട്രീസ് എന്ന മല്‍സ്യ സംസ്‌ക്കരണ ശാലയില്‍ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം.
അമോണിയം ചേര്‍ന്നതിനെ തുടര്‍ന്ന് ശക്തമായ ശ്വാസ തടസ്സം നേരിട്ട ഇവിടത്തെ ഓപ്പറേറ്ററായ പ്രകാശന്‍ (48)നെ എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവിടുത്തെ തന്നെ ഇന്‍സുലേറ്റഡ് വാഹനം അമോണിയം പൈപ്പില്‍ തട്ടിയതിനെ തുടര്‍ന്ന് പൈപ്പ് പൊട്ടിയതോടെയാണ് വാതം ചോരുവാന്‍ കാരണമായത്. വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ഥാപനത്തിന്റെ അരകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശ വാസികള്‍ക്ക് ശ്വാസ തടസ്സം നേരിട്ടത് ഏറെ പരിഭ്രാന്തി പരിത്തി. തക്ക സമയത്ത് ഇവിടുത്തെ ജീവനക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതോട പ്രധാന പൈപ്പ് പൂട്ടുവാന്‍ കഴിഞ്ഞത് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
വിവരമറിഞ്ഞ് അരൂര്‍ പോലിസും ചേര്‍ത്തല അഗ്നി ശമന യൂനിറ്റില്‍ നിന്നും അസിസ്റ്റ ന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ കെപി സന്തോഷിന്റെ നേതൃത്വത്തില്‍ രണ്ടു യൂനിറ്റും മട്ടാഞ്ചേരി േസ്റ്റഷന്‍ ഓഫിസര്‍ കെ. സുരേഷിന്റെ നേതൃത്വത്തില്‍ ഒരു യൂനിറ്റും ഫയര്‍ എന്‍ജിനുകള്‍ എത്തിയിരുന്നു. പന്ത്രണ്ടോളം ഫയര്‍ ഫോഴ്‌സ് ഉദേ ്യാഗസ്ഥരും സ്ഥലത്തെത്തിയരുന്നു. സംവത്തെ തുടര്‍ന്ന് നിരവധി നാട്ടുകാരും സംഭവസ്ഥലത്ത് എത്തി.
Next Story

RELATED STORIES

Share it