Sports

അമേരിക്ക ക്രിക്കറ്റ് ഫീവറിലേക്ക്

ന്യൂയോര്‍ക്ക്: ബേസ്‌ബോളിന്റെയും ബാസ്‌കറ്റ് ബോളിന്റെയും നാടായ അമേരിക്കയില്‍ ക്രിക്കറ്റ് ജ്വരം പടര്‍ത്താന്‍ ഇതിഹാസതാരങ്ങള്‍ കച്ചമുറുക്കിക്കഴിഞ്ഞു. വിരമിച്ച മുന്‍ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ഓള്‍ സ്റ്റാര്‍സ് ക്രിക്കറ്റ് സീരീസിന് ഈയാഴ്ച തുടക്കമാവും. അമേരിക്കയില്‍ ക്രിക്കറ്റ് കൂടുതല്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പരമ്പര ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ സചിന്‍ ടെണ്ടുല്‍ക്കറും ആസ്‌ത്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും നയിക്കുന്ന ടീമുകളാ ണ് ടൂര്‍ണമെന്റില്‍ മുഖാമുഖം വരുന്നത്. മൂന്നു ട്വന്റികളടങ്ങിയതാണ് പരമ്പര. സചിന്റെ ടീം സചിന്‍ ബ്ലാസ്റ്റേഴ്‌സാണെങ്കില്‍ വോണ്‍ നയിക്കുന്ന ടീം വോണ്‍ വാരിയേഴ്‌സാണ്. ശനിയാഴ്ച ന്യൂയോര്‍ക്കിലെ സിറ്റി ഫീല്‍ഡിലാണ് ആദ്യ മല്‍സരം അരങ്ങേറുന്നത്. രണ്ടാമത്തെ കളി 11നു ഹൂസ്റ്റനിലും മൂന്നാമത്തെയും അവസാനത്തെയും മല്‍സരം 14നു ലോസ് ആഞ്ചലസിലും നടക്കും. പരമ്പരയ്ക്ക് മുന്നോടിയായി സചിനും വോണും ഇന്നലെ അമേരിക്കയിലെത്തി. സിറ്റി ഫീല്‍ഡില്‍ നടന്ന ബേസ്‌ബോള്‍ ലോക സീരീസിലെ ന്യൂയോര്‍ക്ക് മെറ്റ്‌സും കന്‍സാസ് സിറ്റി റോയല്‍സും തമ്മിലുള്ള കളി കാണാന്‍ ഇരുവരും ഒരുമിച്ചാണ് എത്തിയത്. മല്‍സരശേഷം സചിനൊപ്പമുള്ള ചിത്രം വോ ണ്‍ തന്റെ ട്വിറ്ററില്‍ പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.ഓള്‍ സ്റ്റാര്‍ സീരീസ് സൗ ഹൃദ ടൂര്‍ണമെന്റാണെങ്കിലും താരങ്ങള്‍ വളരെ ഗൗരവമായാണ് മല്‍സരങ്ങളെ കാണുന്നതെന്ന് സചിന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it