Flash News

അമേരിക്കന്‍ ചാരവിമാനത്തെ തൊട്ടുരുമ്മി റഷ്യന്‍ പോര്‍വിമാനം



വാഷിങ്ടണ്‍: ബാള്‍ട്ടിക് കടലില്‍ യുഎസ് നിരീക്ഷണ വിമാനത്തെ തൊട്ടുരുമ്മി റഷ്യന്‍ പോര്‍ വിമാനം കടന്നുപോയി. യുഎസ് വിമാനത്തിന്റെ അഞ്ച് അടി (ഒന്നര മീറ്റര്‍) പരിധിക്കകത്താണ് റഷ്യന്‍ വിമാനം പറന്നതെന്ന് യുഎസ് വൃത്തങ്ങള്‍ പറഞ്ഞു. യുഎസ് വിമാനം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് ആരോപണം തള്ളിക്കൊണ്ട് റഷ്യ വ്യക്തമാക്കി. പ്രതിരോധമന്ത്രിയെയും വഹിച്ചുള്ള റഷ്യന്‍ വിമാനത്തെ നാറ്റോ പോര്‍വിമാനം തൊട്ടുരുമ്മി കടന്നുപോയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ബാള്‍ട്ടിക് കടലിനു മുകളില്‍ എഫ്-16 പോര്‍വിമാനത്തെ റഷ്യന്‍ സുഖോയ്-27 പോര്‍വിമാനം പിന്തുടര്‍ന്നതായി റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടാസ്് ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സിറിയന്‍, ഗള്‍ഫ് പ്രതിസന്ധികളില്‍ ഇരു ചേരികളിലായാണ് റഷ്യയും യുഎസും നിലയുറപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം സിറിയന്‍ യുദ്ധവിമാനം യുഎസ് വെടിവച്ചിട്ടത് റഷ്യയെ പ്രകോപിപ്പിച്ചിരുന്നു. സിറിയന്‍ വിമാനം വെടിവച്ചിട്ടതിന് പ്രതികാരമുണ്ടാവുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂഫ്രട്ടീസ് നദിക്ക് മുകളിലൂടെ പറക്കുന്ന അമേരിക്കന്‍ സഖ്യത്തിന്റെ വിമാനങ്ങള്‍ തങ്ങളുടെ ലക്ഷ്യം ആയിരിക്കും എന്നാണ് റഷ്യ പ്രതികരിച്ചത്.
Next Story

RELATED STORIES

Share it