Flash News

അമേരിക്കന്‍ ഉപരോധം: ഇറാന്‍ ടീമിന് ബൂട്ട് നല്‍കുന്നത് നൈക്കി നിര്‍ത്തി

അമേരിക്കന്‍ ഉപരോധം:  ഇറാന്‍ ടീമിന് ബൂട്ട് നല്‍കുന്നത് നൈക്കി നിര്‍ത്തി
X



മോസ്‌കോ: റഷ്യന്‍ ലോകകപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇറാന്‍ ടീമിന് ബൂട്ട് നല്‍കുന്നത് നൈക്കി നിര്‍ത്തി. ആണവകരാറുമായി ബന്ധപ്പെട്ട് അമേരിക്ക ഇറാനുമേല്‍ ഉപരോധമേര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് നൈക്കിന്റെ നടപടി. ഇറാന്‍ ടീമുമായി ഏറെ നാളായി കരാറിലേര്‍പ്പെട്ടിരുന്ന നൈക്കി തന്നെയായിരുന്നു 2014ലെ ലോകകപ്പിലും  ഇറാന് ബൂട്ട് നല്‍കിയത്. എന്നാല്‍ ലോകകപ്പില്‍ നൈക്കിയുടെ ഉപകരണങ്ങള്‍ തന്നെ ഉപയോഗിക്കുമെന്ന് ഇറാന്‍ പരിശീലകന്‍ കാര്‍ലോസ് ഖിറോസ് പ്രതികരിച്ചു. ഇത്തരമൊരു സുപ്രധാന മല്‍സരത്തിന് മുന്ന് ഇങ്ങനയൊരു മാറ്റം വരുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.എന്നാല്‍ മറ്റൊരു കമ്പനിയുമായി ഇറാന്‍ കരാറിലെത്തിയതായും റിപോര്‍ട്ടുകളുണ്ട്.
Next Story

RELATED STORIES

Share it