Pathanamthitta local

അമൃതാനന്ദമയി മഠത്തിലെ മാലിന്യം വാഴത്തോപ്പില്‍; ദുര്‍ഗന്ധമെന്ന് പരാതി

പന്തളം: അമൃതാനന്ദമയി മഠത്തിലെ മാലിന്യം സ്വകാര്യ വ്യക്തിയുടെ വാഴത്തോപ്പില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് ദുര്‍ഗന്ധം കൊണ്ട് പരിസരവാസികള്‍ പൊറുതിമുട്ടുന്നതായി പരാതി. പെരുമ്പുളിക്കല്‍ കുഴിവിളയില്‍ ജയകുമാറാണ് അമൃതാനന്ദമയി മഠത്തില്‍ നിന്നു കൊണ്ടുവന്നതായി അവകാശപ്പെട്ട 80 ചാക്ക് മാലിന്യം സ്വന്തം വാഴത്തോട്ടത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്.
മാലിന്യത്തിന്റെ ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെ നാട്ടുകാര്‍ പരാതിയുമായി പഞ്ചായത്ത്, ബ്ലോക്കു ഹെല്‍ത്ത് അധികൃതരെ സമീപിച്ചിരിക്കുകയാണ്. ഇന്നു രാവിലെയാണ് ഇവിടെ മാലിന്യം നിക്ഷേപിച്ചത്.
അമൃതാനന്ദമയി മഠത്തിലെ അന്തേവാസികള്‍ സസ്യഭുക്കുകളായ സന്യാസിമാരാണെന്നാണ് അറിവ്. പിന്നെ അമൃതയില്‍ എന്തിനു കോഴിയെ വളര്‍ത്തണമെന്നു നാട്ടുകാര്‍ ആശങ്കപ്പെടുന്നു. കോഴി മാലിന്യമല്ല മനുഷ്യാവശിഷ്ടമാണെന്നും പരാതിയുണ്ട്. എന്തു തന്നെയാണെന്നാലും ദുര്‍ഗന്ധത്താല്‍ അസഹനീയമായിരിക്കുകയാണ് പ്രദേശം. ബന്ധപ്പെട്ട അധികൃതരും പോലിസും ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it