അമൃതം ന്യൂട്രിമിക്‌സ് വ്യാപിപ്പിക്കുന്നതിന് 1.40 കോടി

തിരുവനന്തപുരം: വനിതാ-ശിശു വികസന വകുപ്പ് സംയോജിത ശിശുവികസന സേവനപദ്ധതിയുടെ ഭാഗമായി അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്‌സ് ഫോര്‍ട്ടിഫിക്കേഷന്‍ സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നതിനായി 1,39,92,273 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ-സാമൂഹികനീതി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.
ഒരു കുഞ്ഞിന്റെ ആദ്യ ആയിരം ദിനങ്ങള്‍ വളര്‍ച്ചയുടെയും വികാസത്തിന്റെയും അടിത്തറ പാകുന്നവയാണ്. ഈ കാലത്തുണ്ടാവുന്ന ന്യൂനപോഷണത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുന്നു. ഇതിനു പരിഹാരമായി മൂന്നു വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി നല്‍കിവരുന്ന ടിഎച്ച്ആര്‍ ന്യൂട്രിമിക്‌സ് മിശ്രിതം പൈലറ്റ് പ്രൊജക്റ്റായി 2017-18 സാമ്പത്തികവര്‍ഷം യൂനിസെഫിന്റെ സഹകരണത്തോടെ വയനാട് ജില്ലയില്‍ നടപ്പാക്കിയിരുന്നു.
പദ്ധതി വിജയകരമായതിനെ തുടര്‍ന്നാണ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്. മൈക്രോ ന്യൂട്രിയന്‍സ് ഫോര്‍ട്ടിഫിക്കേഷന്‍ മിശ്രിതത്തിന്റെ വിലയും ന്യൂട്രിമിക്‌സ് ലാബ് പരിശോധനയ്ക്കു വിധേയമാവുന്നതിന്റെ ചെലവും സഹിതം ആറുമാസത്തേക്ക് അമൃതം ന്യൂട്രിമിക്‌സ് ഫോര്‍ട്ടിഫൈ ചെയ്യുന്നതിനായാണ് തുക അനുവദിച്ചത്.
Next Story

RELATED STORIES

Share it