അമുസ്‌ലിംകള്‍ അല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

തെല്‍അവീവ്: റമദാന്‍ മാസം കഴിയുന്നതുവരെ മുസ്‌ലിംകളല്ലാത്തവര്‍ ജറുസലേമിലെ അല്‍ അഖ്‌സ വിശുദ്ധമേഖലയിലേക്ക് പ്രവേശിക്കരുതെന്ന് ഇസ്രായേല്‍. ഫലസ്തീനികളുമായി ദിനം പ്രതിയെന്നോണം സംഘര്‍ഷമുണ്ടാവുന്ന സാഹചര്യം കണക്കിലെടുത്താണിത്. ജൂതന്മാര്‍ക്കുനേരെയും പോലിസിനുനേരെയും ഫലസ്തീനികള്‍ കല്ലും ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തുന്നതായി ഇസ്രായേല്‍ പോലിസ് വക്താവ് മിക്കി റോസെന്‍ഫെല്‍ഡ് അറിയിച്ചു. 73കാരിയെ പരിക്കേല്‍പ്പിച്ച കേസില്‍ 17 ഫലസ്തീനികളെ അറസ്റ്റ ചെയ്തതായും അദ്ദേഹം അറിയിച്ചു. മുസ്‌ലിംകളും ജൂതന്മാരും തങ്ങളുടെ പുണ്യ കേന്ദ്രമായാണ് ജറുസലേമിലെ അല്‍ അഖ്‌സ കണക്കാക്കുന്നത്.
Next Story

RELATED STORIES

Share it