അമീറിന്റെ വധശിക്ഷ വൈകിപ്പിക്കരുത്: രാജേശ്വരി

കൊച്ചി: ജിഷാ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്‌ലാമിന് കോടതി വിധിച്ച വധശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നു ജിഷയുടെ മാതാവ് രാജേശ്വരി. ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയതായും രാജേശ്വരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മകള്‍ കൊല്ലപ്പെട്ടിട്ടു രണ്ടു വര്‍ഷം പൂര്‍ത്തിയാവുന്നു. പ്രതിയെ പിടികൂടി നിയമത്തിന്റെ മുന്നിലെത്തിച്ചെങ്കിലും കോടതി വിധിച്ച വധശിക്ഷ നല്‍കുന്നതിന് കാലതാമസം നേരിടുകയാണ്. മകളുടെ ഘാതകന്‍ ജയിലില്‍ സുഖിച്ച് ജീവിക്കുന്നതില്‍ വേദനയുണ്ടെന്നും രാജേശ്വരി പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ കൂടി തന്നെ അപമാനിക്കാന്‍ ഗൂഢശ്രമം നടത്തുന്നു. ആളുകള്‍ പിന്തുടരുകയും ചിത്രങ്ങള്‍ പകര്‍ത്തി സമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും രാജേശ്വരി അറിയിച്ചു.
Next Story

RELATED STORIES

Share it