Kottayam Local

അമിത വേഗത്തിലെത്തിയ ഇന്നോവ കാര്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചു തെറിപ്പിച്ചു

വാഴൂര്‍:   അമിത വേഗതയിലെത്തിയ ഇന്നോവ കാര്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികക്ക് പരിക്ക്. സ്‌ക്കൂട്ടര്‍ ഓടിച്ചിരുന്ന ചേനപ്പാടി ളാഹയില്‍ വീട്ടില്‍ ബാബുരാജിന്റെ ഭാര്യ പ്രതിഭ എസ് നായര്‍(39) നാണ് പരിക്കേറ്റത്.
ഓടി കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ പാമ്പാടി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികില്‍സയ്ക്കു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട കാര്‍, സ്‌കൂട്ടറിനെ ഇരുപത് മീറ്ററോളം വലിച്ച ശേഷം നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന മറ്റൊരു കാറില്‍ ഇടിച്ചാണ്  നിന്നത്. ഇന്നലെ വൈകീട്ട് 4.15 ഓടെ ദേശീയ പാതയില്‍ പതിനേഴാം മൈല്‍ ഇളമ്പള്ളി കവലയിലെ കൊടുംവളവിലാണ് അപകടം. പൊന്‍കുന്നത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പ്രതിഭ കങ്ങഴയിലെ വീട്ടിലേക്ക് വരികയായിരുന്നു. അപകടത്തില്‍ മൂന്നു വാഹനങ്ങള്‍ക്കും സാരമായി കേടുപാട് സംഭവിച്ചു.  പള്ളിക്കത്തോട് പോലിസ് മേല്‍നടപടി സ്വീകരിച്ചു.
Next Story

RELATED STORIES

Share it