kozhikode local

അമിത വേഗം: ചോറോട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്കു പരിക്ക്

വടകര : വടകര ചോറോട് ഇന്നലെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്. ചോറോട് അമൃതാനന്ദമയീ ബസ്സ്‌സ്‌റ്റോപ്പിന് സമീപത്ത് വെച്ച് ഇന്നലെ ഉച്ചയോടെയാണ് സംഭവം.
സംഭവത്തില്‍ കാറിലുണ്ടായിരുന്ന എടച്ചേരി സ്വദേശികളായ ചെട്ട്യാം കണ്ടി അബ്ദുള്ള(64), ചെട്ട്യാം കണ്ടി അബ്ദുല്‍ സമദ്(21), ഇവരുടെ ബന്ധു കല്ലാച്ചി എടത്തുംതാഴെ കുനിയില്‍ നിയാസ്(18) എന്നിവര്‍ക്കും ബൈക്ക് യാത്രികരായ റാഷിദ്, ലുക്മാന്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ പരിക്കേറ്റ കാര്‍ യാത്രികരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കണ്ണിനാണ് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
Next Story

RELATED STORIES

Share it