അമിത താപം; മരുന്ന് സൂക്ഷിപ്പ് പ്രതിസന്ധിയില്‍

എം വി  വീരാവുണ്ണി

പട്ടാമ്പി: വേനല്‍ കടുത്തതോടെ അന്തരീക്ഷ താപനില വര്‍ധിച്ചത് മരുന്നുകളുടെ ഗുണനിലവാരത്തെ ബാധിക്കു ന്നെ ന്ന് ആശങ്ക. ഡ്രഗ്‌സ് കണ്‍ട്രോ ള്‍ വിഭാഗം നിഷ്‌കര്‍ഷിക്കുന്നതുപോലെ 25 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ സൂക്ഷിക്കേണ്ട പല മരുന്നുകളും എന്തുചെയ്യണമെന്നറിയാതെ പരുങ്ങുകയാണ് മരുന്നുവില്‍പനക്കാര്‍.
നിലവിലുള്ള സംവിധാനമനുസരിച്ച് 40 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കാനുള്ള സൗകര്യമേ 95 ശതമാനം കടകളിലുമുള്ളൂ. കഴിഞ്ഞ വര്‍ഷം തന്നെ മരുന്നുകള്‍ സൂക്ഷിക്കുന്നതിനാവശ്യമായ സൗകര്യം വര്‍ധിപ്പിക്കണമെന്ന് ആരോഗ്യവകുപ്പും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗവും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. സൂക്ഷിക്കുന്നതിലെ പ്രശ്‌നം കാരണം പല മരുന്നുകളും വേണ്ടത്ര ഫലപ്രാപ്തിയിലെത്തുന്നില്ല.
കുട്ടികള്‍ക്കുള്ള മരുന്നുക ള്‍, വാക്‌സിന്‍, ഇന്‍സുലിന്‍ തുടങ്ങിയവ 2.8 ഡിഗ്രി സെല്‍ഷ്യസില്‍ കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിക്കേണ്ട ഇനത്തി ല്‍ പെടുന്നു. അതോടൊപ്പം മനോരോഗങ്ങള്‍ക്കുള്ള പല മരുന്നുകളും ഈ ഗണത്തില്‍ പെടുന്നവയാണ്. ഗുണനിലവാരം മോശമായ മരുന്നുകള്‍ കഴിച്ചാല്‍ അസുഖം ഭേദമാവില്ലെന്നു മാത്രമല്ല, മറ്റു പാര്‍ശ്വഫലങ്ങള്‍ക്കും ഇടയാക്കും. ഇതുകാരണം രോഗിയുടെ അവസ്ഥ കൂടുതല്‍ വഷളാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡ്രഗ്‌സ് ആന്റ് കോസ്മറ്റിക് നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നത്.
Next Story

RELATED STORIES

Share it