kannur local

അമിത് ഷാ ഇന്ന് തലശ്ശേരിയില്‍; കനത്ത സുരക്ഷ

തലശ്ശേരി: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണഭാഗമായി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് തലശ്ശേരിയിലെത്തും. ഇതോടനുബന്ധിച്ച് നഗരത്തില്‍ കമോന്റോകള്‍ ഉള്‍പ്പെടെയുള്ള സംഘം തലശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. ഹെലികോപ്ടറില്‍ തലശ്ശേരി സ്റ്റേഡിയത്തില്‍ എത്തിച്ചേരുന്നതിനാല്‍ സ്റ്റേഡിയവും പൊതുസമ്മേളനം നടക്കുന്ന പുതിയ ബസ്സ്റ്റാന്റും ശക്തമായ പോലിസ് നിരീക്ഷണത്തിലാണ്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ബോംബ്, ഡോഗ് സക്വാഡുകളും പരിശോധന നടത്തി. കമാന്റോ സംഘത്തെ തലശ്ശേരിയില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ തലശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ വാഹന പരിശോധനയും നടത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ പോലിസ് ചീഫ് പി ഹരിശങ്കറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വിലയിരുത്തി. തലശേരി ഡിവൈഎസ്പി സാജു പോള്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാരായ ടി പി രഞ്ജിത്ത്, മുരളീധരന്‍, അസി. കമാന്‍ഡന്റ് അബ്ദുന്നിസാര്‍ എന്നിവരും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അമിത് ഷായ്‌ക്കൊപ്പമുള്ള സുരക്ഷാവിങായ സിആര്‍പിഎഫിനു പുറമേ 20 പ്ലാറ്റൂണ്‍ സേനയെയാണു വിന്യസിച്ചിട്ടുള്ളത്.
കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് കതിരൂരര്‍ മനോജിന്റെ വീടും അമിത് ഷാ സന്ദര്‍ശിക്കും. തലശ്ശേരി മുതല്‍ കതിരൂരിലെ മനോജിന്റെ വീട് വരെ അമിത് ഷാ കാര്‍മാര്‍ഗമാണ് പോവുന്നത്. ഈ റൂട്ടിലും ശക്തമായ പോലിസ് സന്നാഹം ഏര്‍പ്പെടുത്തും. ഇസെഡ് പ്ലസ് കാറ്റഗറിയില്‍ സുരക്ഷയുള്ള അമിത് ഷാ പങ്കെടുക്കുന്ന
പരിപാടി നടക്കുന്ന പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഗ്രൗണ്ടില്‍ ബാരിക്കേഡ് കെട്ടിതിരിക്കും. രാവിലെ 9.30ന് ഹെലികോപ്റ്റര്‍ വഴിയാണ് തലശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തുക. കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഢ, രാജീവ് പ്രതാപ് റൂഡി, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ് എന്നിവരും അമിത് ഷായ്‌ക്കൊപ്പമുണ്ടാവും.
Next Story

RELATED STORIES

Share it