അമിത് ഷായുടെ പ്രസ്താവന ഫെഡറല്‍ തത്ത്വത്തിന് നിരക്കാത്തത്: സിപിഎം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്ന അമിത്—ഷായുടെ പ്രസ്താവന ഫെഡറല്‍ തത്ത്വത്തിനു നിരക്കാത്തതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ചും ഭരണഘടനയെ സംബന്ധിച്ചും സംഘപരിവാരം വച്ചുപുലര്‍ത്തുന്ന തെറ്റായ കാഴ്—ചപ്പാടാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. തങ്ങളുടെ ഇംഗിതങ്ങള്‍ക്കെതിരായി നില്‍ക്കുന്ന സര്‍ക്കാരുകളെ പിരിച്ചുവിടുമെന്ന പ്രഖ്യാപനം അവര്‍ മുന്നോട്ടുവയ്ക്കുന്ന ഫാഷിസ്റ്റ് പ്രവണതയുടെ ദൃഷ്ടാന്തമാണെന്നും സിപിഎം പറഞ്ഞു.
സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പിരിച്ചുവിടുമെന്ന ഭീഷണി, സുപ്രിംകോടതിയേക്കാള്‍ മുകളിലാണ് തങ്ങളുടെ സ്ഥാനമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമാണ്.
സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കി തങ്ങള്‍ക്കെതിരേ വരുന്ന പ്രതിരോധങ്ങളെ ദുര്‍ബലമാക്കാനുള്ള സംഘപരിവാര അജണ്ടയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ പദ്ധതി പ്രായോഗികമാക്കുന്നതിനുള്ള ശ്രമമാണ് ശബരിമലയുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന അക്രമങ്ങള്‍. വിശ്വാസികളുടെ പേര് പറഞ്ഞു തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കങ്ങളെ കേരള ജനത തിരിച്ചറിയണമെന്നും സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റ്—പറഞ്ഞു.

Next Story

RELATED STORIES

Share it