Pathanamthitta local

അമിത്ഷാ രാഷ്ട്രത്തോട് മാപ്പുപറയണം: യുഡിഎഫ്



പത്തനംതിട്ട: രാഷ്ട്രപിതാവിനെ ജാതി പറഞ്ഞ് അധിഷേപിച്ച അമിത്ഷാ രാഷ്ട്രത്തോട് മാപ്പുപറയണമെന്ന് യുഡിഎഫ് നേതൃയോഗം പ്രമേയത്തിലൂടെ  ആവശ്യപ്പെട്ടു. ബാറുകള്‍ യഥേഷ്ടം  തുറന്നു കൊടുത്ത്  ഇടതുമുന്നണി സാമൂഹിക തിന്മകളെ  പ്രോല്‍സാഹിപ്പിക്കുകയാണെന്നും  യോഗം വിലയിരുത്തി. മദ്യനയത്തെ എതിര്‍ക്കുന്ന സമാന ചിന്താഗതിക്കാരെ പങ്കെടുപ്പിച്ച് കൊണ്ട്്്  യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  15ന് രാവിലെ 10ന് ജനകീയ സദസ്സുകള്‍ നടത്തും. പുതിയ മദ്യനയം നിലവില്‍ വരുന്ന ജൂലൈ ഒന്നിന്  കലക്ടറേറ്റിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുവാനും തീരുമാനിച്ചു. യോഗം ഡോ. വര്‍ഗീസ്  ജോര്‍ജ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പന്തളം സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, ഐയുഎംഎല്‍ ജില്ലാ സെക്രട്ടറി  ടി എം ഹമീദ്,  ആര്‍എസ്പി ജില്ലാ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്,  ജനതാദള്‍ ജില്ലാ പ്രസിഡന്റ് ജോസഫ് കുര്യാക്കോസ്,  സനോജ് മേമന,  കോമളന്‍,  തോപ്പില്‍ ഗോപകുമാര്‍, എ ഷംസുദ്ദീന്‍, ജയവര്‍മ്മ, തോമസ്് അലക്‌സ് പങ്കെടുത്തു.
Next Story

RELATED STORIES

Share it