Flash News

അമിത്ഷാ കേരളത്തെ ഗുജറാത്താക്കാന്‍ ശ്രമിക്കുന്നു



ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത്ഷാ തന്റെ സന്ദര്‍ശനത്തിലൂടെ കേരളത്തെ ഗുജറാത്താക്കാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ അറിവോടെ സംസ്ഥാനത്ത് ആക്രമണം നടക്കില്ലെന്ന് പറയാനുള്ള ആര്‍ജവം കാണിക്കാത്ത അമിത്ഷാ ഓരോ കൊലപാതകത്തിനും പകരം ചോദിക്കുമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതു സംസ്ഥാനത്ത് സമാധാനാന്തരീക്ഷം കൊണ്ടുവരാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ്. അതേസമയം, കൊലപാതക രാഷ്ട്രീയം ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി ആത്മാര്‍ഥമായ ശ്രമങ്ങളാണ് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. കേരളത്തില്‍ ഇതുവരെ ഒരു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ആര്‍എസ്എസിന് സാധിച്ചിട്ടില്ല. ഇന്ത്യയില്‍ തന്നെ വര്‍ഗീയ കലാപം നടക്കാത്ത സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തിലാണ് കേരളത്തെ ഗുജറാത്താക്കാനുള്ള പ്രേരണ സംഘപരിവാര പ്രവര്‍ത്തകര്‍ക്ക് അമിത്ഷാ നല്‍കുന്നതെന്നും കോടിയേരി ആരോപിച്ചു.
Next Story

RELATED STORIES

Share it