Flash News

അമിത്ഷാ ഇന്ന് കൊച്ചിയില്‍ ; ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്



തിരുവനന്തപുരം/കൊച്ചി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ  ഇന്ന് കൊച്ചിയില്‍ എത്തും. കൊച്ചിയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം നാളെ തിരുവനന്തപുരത്തേക്ക് പോകും.  ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ക്രൈസ്തവസമുദായത്തെ കൈയിലെടുക്കാനുമുള്ള തന്ത്രങ്ങളുമായിട്ടാണ് അമിത്ഷായുടെ വരവ്. രാവിലെ 10.35ന് നെടുമ്പാശ്ശേരിയിലെത്തുന്ന അമിത്ഷായെ ഉച്ചയ്ക്ക് 12ന് ഗസ്റ്റ്ഹൗസിലെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും 2.30ക്ക് പാലാരിവട്ടത്തെ സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തിലും പങ്കെടുക്കും. വൈകുന്നേരം നാലിന് ക്രൈസ്തവസഭാ മേലധ്യക്ഷന്മാരുമായും അമിത്ഷാ കൂടിക്കാഴ്ച നടത്തും.  ക്രൈസ്തവസഭകളെ കൂടെനിര്‍ത്താനുള്ള തന്ത്രങ്ങള്‍ മെനയാന്‍ തിരക്കിട്ട ശ്രമങ്ങളാണ് ബിജെപി  നടത്തുന്നത്.
Next Story

RELATED STORIES

Share it