Flash News

അമിത്ഷായുടെ സന്ദര്‍ശനത്തില്‍ ഭയപ്പെടാനില്ലെന്ന് കെ എം മാണി



കോട്ടയം: ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷായുടെ സന്ദര്‍ശനത്തില്‍ ഒന്നും ഭയപ്പെടാനില്ലെന്ന് കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ എം മാണി. അമിത്ഷാ കേരളാ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ പശ്ചാത്തലത്തിലുള്ള കക്ഷികളെ ആകര്‍ഷിക്കണമെന്നു സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചതായുള്ള റിപോര്‍ട്ടുകള്‍ക്കിടെയാണ് കെ എം മാണി കോട്ടയത്തു പ്രതികരിച്ചത്. അമിത്ഷാ വന്നതുകൊണ്ട് ഒരു രാഷ്ട്രീയ മാറ്റവും സംഭവിക്കില്ല. അദ്ദേഹത്തിന് എവിടെയും പോവാനും ആരുമായും ചര്‍ച്ച നടത്താനും സ്വാതന്ത്ര്യമുണ്ടെന്നും മാണി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it