Flash News

അമിത്ഷായുടെ പ്രസംഗവേദിയില്‍ പട്ടേല്‍ വിഭാഗത്തിന്റെ പ്രതിഷേധം

അമിത്ഷായുടെ പ്രസംഗവേദിയില്‍ പട്ടേല്‍ വിഭാഗത്തിന്റെ പ്രതിഷേധം
X

അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നേരെ പട്ടേല്‍ വിഭാഗത്തിന്റെ പ്രതിഷേധം. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ ബിജെപിയുടെ 'ഗൗരവ് യാത്ര' ഉദ്ഘാടനം ചെയ്യാനെത്തിയ അമിത് ഷാ പ്രസംഗിക്കുമ്പോള്‍ വേദിയില്‍ ഉണ്ടായിരുന്ന പട്ടേല്‍ യുവാക്കള്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.
സംഭവത്തില്‍ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ബിജെപി 'ഗൗരവ് യാത്ര' സംഘടിപ്പിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് യാത്ര നടത്തുന്നത്.
അതേസമയം യുവാക്കളെ പോലിസ് കസ്റ്റഡിയില്‍ മര്‍ദിക്കുകയാണെന്ന് പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും അമിത് ഷായുടെ റാലിക്ക് നേരെ പട്ടേല്‍ പ്രക്ഷോഭം ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it