അമിതാഭ് ബച്ചനെ രാഷ്ട്രപതിയാക്കാന്‍ മോഡിയ്ക്കു പദ്ധതിയുണ്ടെന്ന് അമര്‍സിങ്
BY ajay G.A.G31 March 2016 11:44 AM GMT
X
ajay G.A.G31 March 2016 11:44 AM GMT
ന്യൂഡല്‍ഹി: അമിതാഭ് ബച്ചനെ ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആലോചിക്കുന്നതായി സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിങിന്റെ വെളിപ്പെടുത്തല്‍. ബച്ചന്റെ ഉറ്റസുഹൃത്തായ അമര്‍സിങ് സീ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നിലവിലെ രാഷ്ട്രപതിയായ പ്രണാബ് മുഖര്ജിഅടുത്തവര്ഷം കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. ഗുജറാത്ത്് മുഖ്യമന്ത്രിയായിക്കു്മ്പോള് മോഡിയെ അമിതാഭ് ബച്ചനുമായി പരിചയപ്പെടുത്തിയത്്് താനാണെന്നും ഇതിനുശേഷമാണ് ബച്ചന് ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായതെന്നും അമര്‍സിങ് പറയുന്നു.
രാജീവ്ഗാന്ധിയുടെ കുടുംബവുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ബച്ചന് 1984ല്‍ അലഹാബാദില്‍ നിന്ന് ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ അദ്ദേഹം ലോകസഭാംഗത്വം രാജിവെക്കുകയായിരുന്നു.
Next Story
RELATED STORIES
കലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMT