ernakulam local

അമിതവേഗത: തൃപ്പൂണിത്തുറ- വൈക്കം റോഡില്‍ അപകടങ്ങള്‍ പെരുകുന്നു

തൃപ്പൂണിത്തുറ: വൈക്കം- തൃപ്പൂണിത്തുറ റോഡില്‍ അമിത വേഗതമൂലം അപകടങ്ങള്‍ പെരുകുന്നു. അപകട മരണങ്ങളും കൂടുന്നു. പുതിയകാവ് മുതല്‍ പത്താം മൈല്‍ വരെയുള്ള ഭാഗങ്ങളിലാണ് അപകടങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് ഉദയംപേരൂര്‍ പത്താംമൈലില്‍ നടന്ന അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. ഉദയംപേരൂരില്‍ സൗത്ത് പറവൂര്‍ അശ്വിന്‍ (22) ഉദയംപേരൂര്‍ സൗത്ത് പറവൂര്‍ അഖില്‍ (22) രാജു (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അശ്വിന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. രാജുവിന്റെ കാലിലെ എല്ലിന് പൊട്ടലുണ്ട്. അഖിലിന് കാലിനും കൈക്കും പരിക്കേറ്റു. മൂന്നുപേരും എറണാകുളംമെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്.
തൃപ്പൂണിത്തുറ ഭാഗത്തുനിന്നും വൈക്കം ഭാഗത്തേക്ക് വരികയായിരുന്ന അശ്വിനും അഖിലും വൈക്കം ഭാഗത്തുനിന്നും തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോവുകയായിരുന്ന രാജുവിന്റെ വാഹനത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അശ്വിനും അഖിലും റേസിങ്ങ് നടത്തിയാണ് റോഡിലൂടെ പാഞ്ഞ് വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചത്. ഈ റോഡില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും അമിതവേഗതയിലാണ് പായുന്നത്. ചെറിയ വാഹനങ്ങള്‍ മുതല്‍ വലിയ വാഹനങ്ങള്‍വരെ ഇതില്‍ പെടും.
ഒരു മാസത്തിനുള്ളില്‍ രണ്ട് അപകടങ്ങളില്‍ ഈ റോഡില്‍ പൊലിഞ്ഞത് 4 ജീവനുകളാണ്. അമിത വേഗതയില്‍ പായുന്ന വാഹനങ്ങളെ പിടികൂടാന്‍ വാഹന പരിശോധനയോ സുരക്ഷാ സംവിധാനങ്ങളോ ഒന്നും ഇല്ലാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നതെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു.
Next Story

RELATED STORIES

Share it