palakkad local

അമിതവേഗം: പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ മുട്ടിക്കുളങ്ങരയ്ക്കടുത്ത് പന്നിയംപാടത്ത് സ്വകാര്യബസ് മറിഞ്ഞ് പതിനഞ്ചിലധികം യാത്രക്കാര്‍ക്കു പരിക്കേറ്റു. പാലക്കാട്ടു നിന്നു കോഴിക്കോട്ടേയ്ക്കുള്ള സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്.
ഇന്നലെ രാവിലെ 6.45നാണ് സംഭവം. ഒലവക്കോട് സ്വദേശി സുമേഷ് (29), കരിമ്പ സ്വദേശി ദേവകി, കല്‍കണ്ടി സ്വദേശി ഗോപാലകൃഷ്ണന്‍, കര്‍ണാടക ഗുലൂര്‍ വില്ലേജില്‍ മണി മകന്‍ സ്വാമിനാഥന്‍, തെങ്കര സ്വദേശി നസീമ, ഗൂഡല്ലൂര്‍ സ്വദേശി ഓമന, കൊടക് സ്വദേശി ബാല, പയ്യനെടം ഗോപാലന്‍നായര്‍, ശശിധരന്‍ (62), മലമ്പുഴ സ്വദേശി ഹസന്റെ മകന്‍ അബുതാഹീര്‍, പുത്തൂര്‍ കണ്ണംമൂല ഗീത, പുതുശേരി കുറ്റിക്കല്‍ വീട്ടില്‍ രാജന്‍മകള്‍ വല്‍സമ്മ, മങ്കട സ്വദേശി ജോയിയുടെ മകന്‍ ബിജു, കരിമ്പ സ്വദേശി മോഹനന്റെ ഭാര്യ ഓമന, ചിറ്റിലഞ്ചേരി സ്വദേശി ഗോപാലകൃഷ്ണന്റെ മകന്‍ ഹരിഹരന്‍, കണ്ണാടി വടക്കുമുറി സ്വദേശി കണ്ണന്‍ എന്നിവരാണ് പരിക്കേറ്റ് ചികില്‍സയിലുള്ളത്. അമിതവേഗമാണ് അപകടകാരണമെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു.
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണു പ്രാഥമിക വിവരം. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ സ്ഥിരം അപകടവളവാണ് പന്നിയംപാടത്തേത്. അശ്രദ്ധമായ െ്രെഡവിംഗിന് ബസ് െ്രെഡവറുടെ പേരില്‍ ഹേമാംബിക നഗര്‍ പോലിസ് കേസെടുത്തു. നാട്ടുകാരും പോലിസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ബസില്‍ 30ല്‍ അധികം യാത്രക്കാരുണ്ടായിരുന്നതായി പോലിസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം മുടങ്ങി.
Next Story

RELATED STORIES

Share it