Flash News

അമിതഭാരം; ഇന്ത്യന്‍ ഗുസ്തി താരം ഗുര്‍പ്രീത് സിങിന് അയോഗ്യത

ന്യൂഡല്‍ഹി: അമിതഭാരത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തി താരം ഗുര്‍പ്രീത് സിങിനെ റിയോ ഒളിംപിക്‌സില്‍ മല്‍സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കി. രണ്ടാഴ്ചയ്ക്കിടെ അമിതഭാരം മൂലം വിലക്ക് നേരിട്ട രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് അദ്ദേഹം. വിനേഷ് ഫോഗട്ടിനാ ണ് നേരത്തേ ഇതേ കാരണം മൂലം ഒളിംപിക്‌സ് നഷ്ടമായത്. ഗ്രെക്കോ റോമന്‍ 75 കിഗ്രാമിലാണ് ഗുര്‍പ്രീത് ഇന്ത്യക്കുവേണ്ടി മല്‍സരിക്കേണ്ടിയിരുന്നത്. നിയമപ്രകാരമുള്ള ഭാരത്തേക്കാള്‍ 500 ഗ്രാം കൂടുതലുണ്ടെന്നു കണ്ടെത്തിയതിമെത്തുടര്‍ന്നാണ് താരത്തിനു വിലക്ക് ലഭിച്ചത്. തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടക്കുന്ന യോഗ്യതാ ടൂര്‍ണമെന്റിനിടെയാണ് ഗുര്‍പ്രീത് പിടിക്കപ്പെട്ടത്. റിയോ ഒളിംപിക്‌സിനു യോഗ്യത നേടാനുള്ള അവസാന ചാംപ്യന്‍ഷിപ്പ് കൂടിയായിരുന്നു ഇത്. കഴിഞ്ഞ മാസം മംഗോളിയയില്‍ നടന്ന യോഗ്യതാ ടൂര്‍ണമെന്റിനിടെയാണ് വിനേഷിന് അമിതഭാരം മൂലം ഒളിംപിക്‌സില്‍ നിന്നു അയോഗ്യത ലഭിച്ചത്. ഒളിംപിക്‌സില്‍ ഗുര്‍പ്രീതിന്റെ അഭാവം ഇന്ത്യക്കു തിരിച്ചടിയാണെന്നും കുറച്ചു ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതൊഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്നും റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) സെക്രട്ടറി വിനോദ് തോമര്‍ പറഞ്ഞു. ഗുര്‍പ്രീതിനെതിരേ നടപടിയെടുക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം കോച്ചിനെ ഇക്കാര്യത്തി ല്‍ കുറ്റപ്പെടുത്താനാവില്ലെന്നും അറിയിച്ചു.തുര്‍ക്കിയില്‍ നടക്കുന്ന യോഗ്യതാ ടൂര്‍ണമെന്റ് കഴിഞ്ഞു മടങ്ങിയെത്തിയാല്‍ ഇന്ത്യന്‍ ടീമിന്റെ യോഗം വിളിച്ചുചേര്‍ക്കും. ഗുര്‍പ്രീതിനെതിരേ കടുത്ത നടപടിയെടുക്കാന്‍ ആലോചിക്കുന്നുണ്ട്. പരിശീലകര്‍ ഇതില്‍ നിരപരാധിയാണ്. ഗുര്‍പ്രീതിനെ ഒളിംപിക്‌സിനുവേണ്ടി ഏറ്റവും മികച്ച രീതിയില്‍ സജ്ജനാക്കുന്നതിനുവേണ്ടി അവര്‍ പരമാവധി ശ്രമിച്ചു. ഒളിംപിക്‌സിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി ജോ ര്‍ജിയയില്‍ പരിശീലനം നടത്തുകയാണ്. ഫ്രീസ്റ്റൈല്‍, ഗ്രെക്കോ റോമന്‍ വിഭാഗങ്ങളില്‍  മ ല്‍സരിക്കുന്ന താരങ്ങളാണ് സംഘത്തിലുള്ളത്. ഒളിംപിക്‌സ് തയ്യാറെടുപ്പുകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കോടികളാണ് ചെലവഴിച്ചത്. സര്‍ക്കാരിന്റെ പണം ദുരുപയോഗപ്പെടുത്തുകയാണ് ഗുര്‍പ്രീത് ചെയ്തതെന്ന് തോമര്‍ കുറ്റപ്പെടുത്തി. ''ജോര്‍ജിയയില്‍ പരിശീലനം നടത്തുന്ന സംഘത്തിനൊപ്പം ഗുര്‍പ്രീതുമുണ്ടായിരുന്നു. കൃത്യമായ ഭാരം നിലനിര്‍ത്തുകയെന്നത് പരിശീലനത്തിന്റെ ഭാഗമാണ്. റെസ്‌ലിങ് ഫെഡറേഷനെ മാത്രമല്ല രാജ്യത്തെയും നിരാശപ്പെടുത്തുന്നതാണ് ഗുര്‍പ്രീതിന്റെ ഭാഗത്തു നിന്നുണ്ടായത്. സസ്‌പെന്‍ഷനുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ താരത്തിനെതിരേ സ്വീകരിക്കാനാണ് ഞങ്ങള്‍ ആലോചിക്കുന്നത്''- അദ്ദേഹം വിശദമാക്കി.ഒളിംപിക്‌സിന് മൂന്നു മാസങ്ങള്‍ മാത്രം ശേഷിക്കെ ഗുസ്തിയില്‍ ഇന്ത്യക്കു തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുകയാണ്. മോശം പെരുമാറ്റത്തെത്തുടര്‍ന്ന് നാലു ഗുസ്തി താരങ്ങളെ കഴിഞ്ഞ യോഗ്യതാ ടൂര്‍ണമെന്റില്‍ നിന്നു വിലക്കിയിരുന്നു. വനിതാ താരങ്ങളായ ഗീത ഫോഗട്ട് (58 കിഗ്രാം), ബബിത കുമാരി (53 കിഗ്രാം), പുരുഷ വിഭാഗത്തില്‍ സുമിത് (125 കിഗ്രാം) രാഹുല്‍ അവാരെ (57 കിഗ്രാം) എന്നിവര്‍ക്കാണ് വിലക്കേര്‍പ്പടുത്തിയത്.
Next Story

RELATED STORIES

Share it