അമല്‍കൃഷ്ണയ്ക്ക് വീട് നല്‍കും: മുഖ്യമന്ത്രി

കോഴിക്കോട്: ഹൃദ്‌രോഗികളായ കുണ്ട്പറമ്പ് കക്കുഴിപടി പറമ്പ് വീട്ടിലെ സുധീഷ്-അനീഷ ദമ്പതികളുടെ മകനും നടക്കാവ് ഗവ. ടീച്ചേഴ്‌സ് ട്രയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് മോഡല്‍ എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ അമല്‍കൃഷ്ണയ്ക്ക് മൂന്ന് ലക്ഷം രൂപയുടെ വീട് നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നടക്കാവ് ഗവ. ടീച്ചേഴ്‌സ് ട്രയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും കെട്ടിട നിര്‍മാണ പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഹൃദ്‌രോഗം മൂലം ഒരു ജോലിയും ചെയ്യാന്‍ കഴിയാതെ ജീവിതം തള്ളി നീക്കുകയാണ് അമല്‍കൃഷ്ണയുടെ രക്ഷിതാക്കള്‍. സ്വന്തമായി മൂന്ന് സെന്റ് സ്ഥലം ഉണ്ടെങ്കിലും ജീവിതം മുന്നോട്ട് കൊണ്ടു പോവുന്നത് പ്രയാസത്തിലായിരുന്നു. ഈസമയം, മുഖ്യമന്ത്രിയുടെ കൈത്താങ്ങായി വീടു നല്‍കുമെന്ന പ്രഖ്യാപനം കരഘോഷത്തോടെയാണ് ചടങ്ങില്‍ പങ്കെടുത്തവര്‍ സ്വീകരിച്ചത്.
Next Story

RELATED STORIES

Share it