Flash News

അമര്‍നാഥ് യാത്ര സുഗമമാക്കാന്‍ ശുനക സേനയും



ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് മഴ രക്ഷാസംഘങ്ങളെയും 35 ശുനകസേനയെയും വിന്യസിക്കും. ദക്ഷിണ കശ്മീരിലെ പഹല്‍ഗാം, ബല്‍താല്‍ റൂട്ടുകളിലായിരിക്കും വിന്യാസമെന്ന് അധികൃതര്‍ പറഞ്ഞു.  അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള 40 ദിവസം നീളുന്ന യാത്ര അടുത്തയാഴ്ചയാണ് തുടങ്ങുന്നത്. ജമ്മുകശ്മീര്‍ സായുധപോലിസ്, സംസ്ഥാന ദുരിതനിവാരണ സേന, ദേശീയ ദുരിതനിവാരണസേന എന്നിവയിലെ അംഗങ്ങളായിരിക്കും രക്ഷാസംഘങ്ങളിലുണ്ടാവുക. എല്ലാ രക്ഷാ ഉപകരണങ്ങളും ഇവരുടെ കൈവശമുണ്ടാവുമെന്ന് ശ്രീ അമര്‍നാഥ്ജി ക്ഷേത്രബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഉമംഗ് നരൂല അറിയിച്ചു. ഈ മാസം 29ന് തുടങ്ങുന്ന യാത്ര ആഗസ്ത് 7ന് സമാപിക്കും.
Next Story

RELATED STORIES

Share it