Flash News

അമര്‍നാഥ് യാത്രികര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം



ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അമര്‍നാഥ് ഗുഹാ ക്ഷേത്രത്തില്‍ തീര്‍ത്ഥാടനത്തിന് അനുമതി ലഭിക്കാന്‍ ഇനി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും. 13 വയസ്സിന് താഴെയുള്ളവരെയും 75 വയസ്സിന് മുകളിലുള്ളവരെയും തീര്‍ത്ഥാടനത്തില്‍ നിന്ന് വിലക്കാനും അമര്‍നാഥ് ക്ഷേത്ര ബോര്‍ഡ് ഉത്തരവിട്ടു. വൈദ്യപരിശോധനാ ഫലത്തില്‍ ആരോഗ്യ പ്രശനമൊന്നുമില്ലെന്ന് കണ്ടെത്തിയിട്ടില്ലെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പിച്ച ശേഷം മാത്രമാവും തീര്‍ത്ഥാടകര്‍ക്ക് അമര്‍നാഥ് യാത്രയ്ക്ക് അനുമതി നല്‍കുക. വൈദ്യപരിശോധനയ്ക്കായി അമര്‍നാഥ് ക്ഷേത്ര സമിതി അംഗീകരിച്ച കേന്ദ്രങ്ങളുടെ പട്ടിക ക്ഷേത്രത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആറാഴ്ചയിലധികം ഗര്‍ഭിണികളായ സ്ത്രീകളും തീര്‍ത്ഥയാത്രയ്ക്ക് വരരുതെന്ന് നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it