അമരാവതി ഒരുങ്ങുന്നു; അന്ധവിശ്വാസം കൂട്ട്

അമരാവതി ഒരുങ്ങുന്നു; അന്ധവിശ്വാസം കൂട്ട്
X
സ്വന്തം പ്രതിനിധി

ഹൈദരാബാദ്: ആന്ധ്രപ്രദേശിന് ഗുണ്ടൂരിലെ അമരാവതിയില്‍ പുതിയ തലസ്ഥാനത്തിനായി മണ്ണും വെള്ളവും ഒരുക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്ന് ഒരു കിലോ മണ്ണും ഒരു ലിറ്റര്‍ വെള്ളവും കൊണ്ടുവന്ന് കൃഷ്ണ നദിയുടെ തീരത്ത് ഒരുക്കുന്ന ഭീമന്‍ സ്‌റ്റേജില്‍ തളിക്കാനാണ് പദ്ധതി. വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ തലസ്ഥാനത്തിനു തറക്കല്ലിടും.  സംസ്ഥാനത്തെ ജില്ലകളില്‍ നിന്നു മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പുണ്യസ്ഥലങ്ങളില്‍ നിന്നും മണ്ണെത്തിയിട്ടുണ്ട്. തിരുമല, ശ്രീശൈലം, വൈഷ്‌ണോദേവി, അജ്മീ ര്‍, വാരണാസി എന്നിയ്ക്കു പുറമെ ശബരിമലയില്‍ നിന്നുവരെ വെള്ളവും മണ്ണും കൊണ്ടുവന്നു. രാജ്യത്തിന്റെ നാലുഭാഗങ്ങളില്‍ നിന്നു—ള്ള നദികളിലെയും തടാകങ്ങളിലെയും വെള്ളം വേറെ.

[caption id="attachment_12379" align="alignleft" width="264"]പുതിയ തലസ്ഥാനത്തിന്റെ മാസ്റ്റര്‍പ്ലാന്‍ പുതിയ തലസ്ഥാനത്തിന്റെ മാസ്റ്റര്‍പ്ലാന്‍[/caption]

തറക്കല്ലിടല്‍ കര്‍മത്തിന് 12.45 ആണ് മുഹൂര്‍ത്തം. വിജയവാഡയ്ക്കടുത്ത ഗണ്ണവനം വിമാനത്താവളത്തില്‍ ഇറങ്ങുന്ന മോദി 10 മിനിറ്റ് മുമ്പ് സ്ഥലത്തെത്തുമെന്നാണു കരുതുന്നതെന്ന് ചടങ്ങിനു മേല്‍നോട്ടം വഹിക്കുന്ന സിവില്‍ സപ്ലൈസ് മന്ത്രി പാരിട്ടാല സുനിത പറഞ്ഞു. ശിലാസ്ഥാപന കര്‍മം ചരിത്രസംഭവമാക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വിദേശരാജ്യങ്ങളിലെ പ്രതിനിധികള്‍, വ്യവസായികള്‍, മത-രാഷ്ട്രീയ നേതാക്കള്‍, പൊതുജനങ്ങള്‍ എന്നിവരടക്കം ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ചടങ്ങിനു കൊഴുപ്പേകാ ന്‍ ഒമ്പത് താല്‍കാലിക റോഡുകളും ഏഴ് ഹെലിപാഡുകളും ഒരുങ്ങിക്കഴിഞ്ഞു. 500ഓളം കൂറ്റന്‍ എല്‍ഇഡി സ്‌ക്രീനുകളില്‍ ഉദ്ഘാടന ദൃശ്യങ്ങള്‍ തെളിയും. 16,000 പ്രത്യേക പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് മന്ത്രി രഘുനാഥ റെഡ്ഡി അറിയിച്ചു. തലസ്ഥാനം രൂപീകരിക്കാന്‍ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത ഭൂമിയുടെ ചരിത്രവും ഭാവിയും വിശദീകരിക്കാന്‍ ഹ്രസ്വ ചിത്രം തയ്യാറാക്കിയിട്ടുണ്ട്. നാല് മണിക്കൂറോളം നീളുന്ന പരിപാടിയി ല്‍ 45 മിനിറ്റ് മോദി സന്നിഹിതനാവും. സാധാരണക്കാര്‍ക്കും വിഐപികള്‍ക്കും വ്യത്യസ്ത ഭക്ഷണമാണു നല്‍കുക. സിംഗപ്പൂര്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണ് 217 ചതുരശ്ര കിലോമീറ്ററില്‍ ലോകനിലവാരത്തിലുള്ള തലസ്ഥാനനഗരി തയ്യാറാവുക. ഇതിനുള്ള ധാരണാപത്രം കഴിഞ്ഞ ഡിസംബറില്‍ ഒപ്പുവച്ചിരുന്നു. നഗരിയോടു ചേര്‍ന്ന് കാര്‍ഷിക മേഖല ഒരുക്കുന്നതിനു മാത്രം 2,00,000 കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it