Flash News

അമരാവതിയ്ക്ക് 'ഭക്തിസാന്ദ്ര'മായ തറക്കല്ലിടല്‍

അമരാവതിയ്ക്ക് ഭക്തിസാന്ദ്രമായ തറക്കല്ലിടല്‍
X
ന്യൂഡല്‍ഹി : ആന്ധ്രപ്രദേശിന്റെ  പുതിയ തലസ്ഥാനമായ അമരാവതിയുടെ ശിലാസ്ഥാപന കര്‍മ്മം അടിമുടി ഭക്തിസാന്ദ്രമായ ചടങ്ങില്‍ വെച്ച്്്് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു. ആന്ധ്രയിലെ വിവിധ ജില്ലകളില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പുണ്യസ്ഥലങ്ങളില്‍ നിന്നും കൊണ്ടുവന്ന വെള്ളവും മണ്ണും ഉപയോഗിച്ചാണ് ഉദ്ഘാടനകര്‍മ്മം നടത്തിയത്. വിജയദശമി ദിനത്തില്‍ വിപുലമായ ആചാരാനുഷ്ഠാനങ്ങളോടെ നടന്ന ശിലാസ്ഥാപന കര്‍മത്തില്‍ നാല് ലക്ഷത്തോളം പേര്‍ പങ്കെടുത്തു.MODI POOJA 4MODI POOJA 5 MODI POOJA 2 MODI POOJA 3
സിംഗപ്പൂര്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണ് പുതിയ നഗരത്തിന്റെ നിര്‍മ്മാണം. സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്ന് ഒരു കിലോ മണ്ണും ഒരു ലിറ്റര്‍ വെള്ളവും കൊണ്ടുവന്ന് കൃഷ്ണ നദിയുടെ തീരത്ത് ഒരുക്കുന്ന ഭീമന്‍ സ്‌റ്റേജില്‍ തളിച്ച ശേഷമായിരുന്നു ചടങ്ങുകള്‍. തിരുമല, ശ്രീശൈലം, വൈഷ്‌ണോദേവി, അജ്മീ ര്‍, വാരണാസി, ശബരിമല എന്നിവിടങ്ങളില്‍ നിന്നുവരെ വെള്ളവും മണ്ണും ചടങ്ങിന് കൊണ്ടുവന്നിരുന്നു. രാജ്യത്തിന്റെ നാലുഭാഗങ്ങളില്‍ നിന്നുള്ള നദികളിലെയും തടാകങ്ങളിലെയും വെള്ളം വേറെ.

സിംഗപൂരിലേയും ജപ്പാനിലേയും മന്ത്രിമാര്‍, 14 രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍, വ്യവസായ പ്രമുഖര്‍ വിദേശരാജ്യങ്ങളിലെ പ്രതിനിധികള്‍, വ്യവസായികള്‍, മതരാഷ്ട്രീയ നേതാക്കള്‍, എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങിനു കൊഴുപ്പേകാന്‍ ഒമ്പത് താല്‍കാലിക റോഡുകളും ഏഴ് ഹെലിപാഡുകളും ഒരുക്കിയിരുന്നു. 500ഓളം കൂറ്റന്‍ എല്‍ഇഡി സ്‌ക്രീനുകളില്‍ ഉദ്ഘാടന ദൃശ്യങ്ങള്‍ തെളിഞ്ഞു.
അതേസമയം  കര്‍ഷകരുടെ ഭൂമി തട്ടിയെടുത്താണ് തലസ്ഥാനനഗരിഉണ്ടാക്കുന്നത് എന്നാരോപിച്ച് ആന്ധ്രയുടെ പ്രതിപക്ഷ നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി പരിപാടിയില്‍ നിന്നു വിട്ടുനിന്നു.
Next Story

RELATED STORIES

Share it