Flash News

അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കി രജനീകാന്ത്; രാഷ്ട്രീയ പ്രവേശനം നിഷേധിക്കുന്നില്ല

അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കി രജനീകാന്ത്; രാഷ്ട്രീയ പ്രവേശനം നിഷേധിക്കുന്നില്ല
X


[related] ചെന്നൈ: രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ക്ക് ബലം നല്‍കി തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിക്കുന്നില്ലെന്ന് രജനീകാന്ത് പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തിവരികയാണ്. എന്നാല്‍, ഇതുവരെ തീരുമാനമെടുത്തിട്ടില. തീരുമാനമായാല്‍ അറിയിക്കുമെന്നും രജനീകാന്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രജനീകാന്ത് ബിജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അമിത് ഷാ അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ ബിജെപിയിലേക്ക് ക്ഷണിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍, രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടായിരുന്നു അന്ന് രജനീകാന്ത് സ്വീകരിച്ചത്.
Next Story

RELATED STORIES

Share it