അഭിമന്യു വധം: ഒരാള്‍ കൂടി റിമാന്‍ഡില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന അഭിമന്യു കുത്തേറ്റു മരിച്ച സംഭവത്തില്‍ ഒരാളെക്കൂടി റിമാന്‍ഡ് ചെയ്തു. കേസിലെ 23ാം പ്രതി ഫസലുദ്ദീനെയാണ് എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയതത്.
ഇന്നലെ കോടതി നടപടികള്‍ ആരംഭിച്ചപ്പോ ള്‍ അഭിഭാഷകയ്‌ക്കൊപ്പം കോടതിയില്‍ ഹാജരായി കീഴടങ്ങുകയാണെന്ന വിവരം അറിയിച്ച ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു കാക്കനാട് ജില്ലാ ജയിലിലേക്കയച്ചു. കേസിലെ 21, 22 പ്രതികളായ നിസാര്‍, അനൂബ് എന്നിവരെ പോലിസ് കസ്റ്റഡിക്കു ശേഷം ഇന്നു കോടതിയില്‍ ഹാജരാക്കും.
അതിനിടയില്‍ അഭിമന്യു കേ സില്‍ ഒരാളെക്കൂടി പോലിസ് കസ്റ്റഡിയില്‍ എടുത്തു. മുഹമ്മദ് റിഫയെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തതെന്ന് അറിയുന്നു. റിഫയെ ബംഗളൂരുവില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്നും രാത്രിയോടെ കൊച്ചിയില്‍ എത്തിക്കുമെന്നുമാണു ല ഭിച്ച വിവരം.
Next Story

RELATED STORIES

Share it