Flash News

അഭിമന്യുവിന്റെ കൊലപാതകം ഒറ്റപെട്ട സംഭവമല്ല: ഹൈകോടതി

അഭിമന്യുവിന്റെ കൊലപാതകം ഒറ്റപെട്ട സംഭവമല്ല: ഹൈകോടതി
X


കൊച്ചി: അഭിമന്യുവിന്റെ കൊലപാതകം ഒറ്റപെട്ട സംഭവമല്ലെന്ന കേരള ഹൈകോടതി.കലാലയ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ഈ പരാമര്‍ശം. കലാലയങ്ങളില്‍ കൊലപാതകങ്ങള്‍ അനുവദിക്കാനാകില്ലെന്നും രാഷ്ട്രീയം വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലന്നും കോടതി പറഞ്ഞു. ഇനിയൊരു ജീവന്‍ കൂടി ക്യാംപസ് രാഷ്ട്രീയം മൂലം നഷ്ടമാകരുതെന്നും കോടതി പറഞ്ഞു.

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തെ മുന്‍ നിര്‍ത്തിയായിരുന്നു കോടതിയുടെ പരാമര്‍ശം. 2001 ലെ വിധിയ്ക്ക് ശേഷം സര്‍ക്കാരുകള്‍ എന്തു ചെയ്‌തെന്നും കോടതി ചോദിച്ചു. കലാലയ രാഷ്ട്രീയം സംബന്ധിച്ച് നല്‍കിയ ഉറപ്പ് പാലിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു. ഇതിന്റെ പരിണിത ഫലമാണ് അഭിമന്യുവിന്റെ കൊലപാതകമെന്നും കോടതി.

അതേസമയം, അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും അതിനെ മുന്‍ നിര്‍ത്തി കോടതി പൊതുനിലപാട് കൈക്കൊള്ളരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്ന് പറഞ്ഞ് കോടതി സര്‍ക്കാര്‍ വാദത്തെ തള്ളി.സര്‍ക്കാര്‍ കോളേജില്‍ കൊലപാതകം നടന്നത് ദുഃഖകരമാണെന്നു പറഞ്ഞ കോടതി ക്യാംപസുകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ അനുവദിക്കരുതെന്നും പറഞ്ഞു. കലാലയങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്നും കോടതി വ്യക്തമാക്കി.
ആശയ പ്രചരണമാകാം എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമാകരുത് വിദ്യാര്‍ത്ഥി സംഘടനകളെന്നും കോടതി പറഞ്ഞു. കലാലയങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, മറുപടി നല്‍കാന്‍ സര്‍ക്കാര്‍ മൂന്നാഴ്ച സമയം ചോദിച്ചു.
Next Story

RELATED STORIES

Share it