അഭിഭാഷകവൃത്തി വിവാഹം നടത്തിക്കൊടുക്കുന്നതിനുള്ള അനുമതിയല്ലെന്ന് ഹൈക്കോടതി

മുംബൈ: നിയമരംഗത്ത് തൊഴിലെടുക്കുന്നത് വിവാഹം നടത്തിക്കൊടുക്കുന്നതിനുള്ളഅനുമതിയല്ലെന്ന് മദ്രാസ് ഹൈക്കോടതി. 21 വയസ്സ് തികയാത്ത യുവാവിന്റെ വിവാഹം നടത്താന്‍ രേഖകളില്‍ കൃത്രിമം നടത്തി സഹായം ചെയ്ത അഭിഭാഷകനെതിരേ ഉചിതമായ നടപടി സ്വീകരിക്കാന്‍ തമിഴ്‌നാട് പുതുച്ചേരി ബാര്‍ അസോസിയേഷനോട് കോടതി ആവശ്യപ്പെട്ടു. 19കാരിയായ മകളെ കാണണമെന്നാവശ്യപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശി വി ഗണേശന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയിയാണ് ജസ്റ്റിസുമാരായ സി ടി സെല്‍വം, എന്‍ ശക്തികുമാര്‍ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്.
ഹരജിക്കാരന്റെ മകളും വിവാഹപ്രായമെത്താത്ത യുവാവും ജനുവരി 22ന് ചെന്നൈക്ക് സമീപം പൂനമല്ലെ സബ് രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് വിവാഹിതരായിരുന്നു. ഇവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. തിരുവള്ളൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റാണ് യുവാവ് പ്രായം തെളിയിക്കുന്ന രേഖയായി സമര്‍പ്പിച്ചത്.
ഇതില്‍ ജനനത്തിയ്യതി 1995 ജൂണ്‍ ഏഴാണ്. എന്നാല്‍, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഹാജരാക്കിയ പോളിടെക്‌നിക് കോളജ് സര്‍ട്ടിഫിക്കറ്റില്‍ യുവാവിന്റെ ജനനത്തിയ്യതി 1997 ഒക്ടോബര്‍ 19 ആണ്്.  അഭിഭാഷകനായ ഇ ലെനിനാണ്  വിവാഹത്തിനുള്ള സഹായങ്ങള്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു.
തുടര്‍ന്നായിരുന്നു അഭിഭാഷകനെതിരേ ഹൈക്കോടതിയുടെ വിമര്‍ശനം. ദമ്പതികളുടെ പ്രായം പരിശോധിക്കാതെ വിവാഹം നടത്തിയതിന് പൂനമല്ലെ സബ് രജിസ്ര്ടാര്‍ ഓഫിസര്‍ക്കെതിരേ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാന്‍ ചെന്നൈയിലെ രജിസ്‌ട്രേഷന്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ക്ക് ബെഞ്ച് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it