അഭിഭാഷകര്‍ക്കെതിരായ ഹരജി: കേന്ദ്രത്തിന്റെ പ്രതികരണം തേടി

ന്യൂഡല്‍ഹി: പട്യാല കോടതിവളപ്പില്‍ ജെഎന്‍യു വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച മൂന്ന് അഭിഭാഷകര്‍ക്കെതിരേ പ്രത്യേകാന്വേഷണം വേണമെന്നും അവര്‍ക്കെതിരേ കോടതിയലക്ഷ്യത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന്റെയും ഡല്‍ഹി പോലിസിന്റെയും പ്രതികരണമാരാഞ്ഞു.
ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എ എം സാപ്‌റെ എന്നിവരടങ്ങിയ ബെഞ്ച് ആക്രമണം നടത്തിയവരെന്ന് ഒളികാമറാ ദൃശ്യങ്ങളിലൂടെ കണ്ടെത്തിയ മൂന്ന് അഭിഭാഷകര്‍ക്കും നോട്ടീസയച്ചു. കേസില്‍ മാര്‍ച്ച് നാലിന് കോടതി വാദം കേള്‍ക്കും. അഭിഭാഷക കാമ്‌നി ജയ്‌സ്വാള്‍ നല്‍കിയ പുതിയ ഹരജിയില്‍ നോട്ടീസയക്കാന്‍ കോടതി വിസമ്മതിച്ചു. മാര്‍ച്ച് 10ന് പരിഗണനക്ക് വരുന്ന വിഷയമായതിനാലാണ് കോടതി അതിനു വിസമ്മതിച്ചത്.
വീഡിയോയില്‍ തെളിഞ്ഞ വിക്രംസിങ് ചൗഹാന്‍, യശ്പാല്‍ സിങ്, ഓം ശര്‍മ എന്നീ അഭിഭാഷകര്‍ക്കെതിരേ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്.
പോലിസ് കസ്റ്റഡിയിലുള്ള ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ ഒരുമിച്ച് പോലിസ് ചോദ്യംചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ അഞ്ചു മണിക്കൂറാണ് ആര്‍ കെ പുരം പോലിസ് സ്‌റ്റേഷനില്‍ ഇവരെ ചോദ്യം ചെയ്തത്.
Next Story

RELATED STORIES

Share it